മദ്യപിച്ച് എത്തിയ വരന് വിവാഹവേദിയില്‍ പാമ്പ് നൃത്തമാടി! വധു വിവാഹത്തില്‍ നിന്നും പിന്മാറി!
മദ്യപിച്ചെത്തിയ വരന് വിവാഹ പന്തലില്‍ നൃത്തമാടിയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയില്‍ നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും മാലകള്‍ കൈമാറി വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്ന വരന് സംഗീതത്തിനൊപ്പം വേദിയില്‍ നാഗിന് നൃത്തം കളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതു കേട്ട വരന് വധുവിനെ തല്ലി. പിന്നെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോള്‍ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നില്ക്കാന് തീരുമാനിക്കുകയായിരുന്നു വെന്നും വധുവിന്റെ സഹോദരന് പറഞ്ഞു.
https://www.facebook.com/Malayalivartha