വിനോദസഞ്ചാരികളുടെ മുങ്ങിമരണം... ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ ദിവസം മോര്‍ജിം ബീച്ചില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കര്‍ശനമായി തടയുമെന്നും സാവന്ത് പറഞ്ഞു. ശനിയാഴ്ചയാണ് തെക്കന്‍ ഗോവയിലെ മോര്‍ജിം ബീച്ചില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചത്.
കര്‍ണാടകയിലെ ബല്‍ഗാം സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. മദ്യലഹരിയിലാണ് ഇവര്‍ കടലില്‍ മുങ്ങിയതെന്നാണു വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്കു പരിക്കേറ്റു. ഈ വര്‍ഷം ജനുവരിയില്‍, പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതും മദ്യപിക്കുന്നതും പിഴ ഈടാക്കാവുന്ന കുറ്റമായി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു.
https://www.facebook.com/Malayalivartha