വിവാഹത്തിന് തൊട്ട് മുൻപ് വരന്റെ നൃത്തം; നൃത്തം കഴിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വച്ച് വധു; കാരണം ഇത്; ഒടുവിൽ കയ്യാങ്കളി
വിവാഹത്തിന് മുന്‍പ് വരൻറെ വക നൃത്തം. നൃത്തം കഴിഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഉത്തർപ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. മദ്യപിച്ച് ലക്ക് കെട്ടായിരുന്നു വരൻ വിവാഹ വേദിയിൽ ആടി തിമിർത്തത്. വധു വിവാഹത്തിൽ നിന്നും പിന്മാറിയതോടെ വിവാഹവേദിയിൽ ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടി. നവംബര്‍ എട്ടിനായിരുന്നു നാടകീയ രംഗങ്ങൾ നടന്നത്. വിവാഹത്തിന് മുൻപായി മാലകൾ കൈമാറിയുള്ള ചടങ്ങുകൾ വരെ പൂർത്തിയാക്കിയിരുന്നു. പക്ഷേ മദ്യപിച്ച് ഉന്മാദാവസ്ഥയിൽ വരൻ സംഗീതത്തിനൊപ്പം വേദിയില്‍ നാഗിൻ നൃത്തം കളിച്ചു. ഇതിന് പിന്നാലെയാണ് വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചത്.
വിവാഹത്തിൽ നിന്നും പിന്മാറിയ വധുവിനെ വരൻ തല്ലി. അങ്ങനെയാണ് വേദിയിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മില്‍ വാക്കേറ്റമായി, കയ്യാങ്കളിയിൽ എത്തിയത്. പൊലീസ് ഇടപെടലിനെ തുടർന്നായിരുന്നു കാര്യങ്ങൾ നിയന്ത്രണ വിധേയമായത്. കിട്ടിയ സംഭാവനകളെല്ലാം തന്നെ തിരിച്ചു കൊടുക്കാൻ വരന്റെ വീട്ടുകാർ തയ്യാറായി. ഈ വരനെ വേണ്ട എന്ന തീരുമാനം കേട്ടപ്പോൾ ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിന് ഒപ്പം നിൽക്കാൻ തീരുമാനിച്ചുവെന്നും സഹോദരൻ വെളിപ്പെടുത്തി. വിവാഹ ദിവസമെങ്കിലും മദ്യം ഉപേക്ഷിക്കാമായിരുന്നുവെന്നും പറയുന്നു.
https://www.facebook.com/Malayalivartha