എബിവിപി ഇറങ്ങി, ഇനി കളി മാറും; ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്ക്കെതിരെ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും
ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്ക്കെതിരെ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും. ഓഫീസുകള്‍ അടക്കം ഉപരോധിച്ച് സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ക്യാമ്പസ് പൂര്‍ണമായും സ്തംഭിപ്പിച്ചുള്ള സമരത്തിലേക്കാണ് വിദ്യാര്‍ഥികള്‍ നീങ്ങുന്നത്.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് അന്തിമ അംഗീകാരം നല്കാന് ചേരുന്ന ജെഎന്‍യു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കണ്വെന്ഷന് സെന്റര്‍ ഉപരോധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎച്ച്എ മാനുവല്‍ പരിഷ്കരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് തീരുമാനം. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ ഇതുവരെ വിദ്യാര്‍ത്ഥികളെ കാണാന്‍ തയ്യാറായിട്ടില്ല. ഫീസ് വര്‍ധനവിനെതിരെ എബിവിപിയും സമരം തുടങ്ങുന്നുണ്ട്. സമരത്തിനെ ഇടതുസംഘടനകള്‍ രാഷ്ട്രീയവത്കരിച്ചെന്ന് എബിവിപി ആരോപിച്ചു.
രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം സംഘര്‍ഷത്തില്‍ എത്തിയിരുന്നു. കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രയാല്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പു നല്‍കിയെങ്കിലും ചര്‍ച്ചയെന്ന് നടക്കുമെന്ന് കാര്യത്തില്‍ അറിയിപ്പ് ഒന്നും വിദ്യാര്‍ത്ഥി യൂണിയന് ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha