സര്‍ക്കാര്‍ ജോലിക്കായി മകന് ഉദ്യോഗസ്ഥനായ പിതാവിനെ കൊന്നു
സര്‍ക്കാര്‍ ജോലിക്കാരനായ പിതാവിനെ കൊലപ്പെടുത്തി ആ ജോലി കരസ്ഥമാക്കാന്‍ മകന്റെ ശ്രമം. ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവം.
തലയ്ക്ക് പരിക്കേറ്റ നിലയില്‍ സമീപത്തെ കാട്ടില്‍ നിന്നും മഹാബിര്‍ സായി എന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് അധികൃതരെ മകനില്‍ എത്തിച്ചത്.
ജഷ്പുരിലെ സന്ന എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന മഹാബിര്‍ സായി ഈ ആഴ്ച ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു.
ഇതിനിടെ പരിക്കറ്റ് മരണപ്പെട്ട നിലയില്‍ കണ്ടത് ഇത്തരമൊരു സംശയത്തിലേയ്ക്ക് വിരല്‍ചൂണ്ടി. ചോദ്യം ചെയ്യലില്‍ ഇളയമകന് ജീവന് കുറ്റം സമ്മതിച്ചു. പിതാവിന്റെ ജോലിയില്‍ പ്രവേശിക്കാനായി താനാണ് കൊല നടത്തിയതെന്നും സുഹൃത്തുക്കള്‍ സഹായിച്ചുവെന്നും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ജീവനൊപ്പം മറ്റ് രണ്ടുപേര്‍കൂടി പിടിയിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha