പ്രതിഷേധങ്ങൾക്ക് മറുപടി; ജെ എൻ യുവിലെ ഹോസ്റ്റൽ ഫീസ് വർധന പിൻവലിച്ചു
ജെ എൻ യുവിലെ ഹോസ്റ്റലിലെ ഫീസ് വർധന പിൻവലിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യക പാക്കേജുകൾ അനുവദിക്കും. ട്യൂഷൻ ഫീസ് വർധന പിൻവലിക്കില്ല.
ഹോസ്റ്റല്‍ ഫീസ് അഞ്ച് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെതിരെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിൽ വരെയെത്തിയിരുന്നു. ഇപ്പോൾ വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ്. ജെ എൻ യുവിലെ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്രെക്ക് നേരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതായി പരാതി വന്നിരുന്നു.
https://www.facebook.com/Malayalivartha