മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു
നാടിനെ നടുക്കി കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തേക്ക് വന്നത് തന്നെ. തെലങ്കാനയില്‍ മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊലപ്പെടുത്തിയിരിക്കുകയാണ്. മഹേഷ് ചന്ദ്ര (42) എന്നയാളാണ് പൊള്ളലേറ്റ് കൊല്ലപ്പെട്ടത്. വാറങ്കല്‍ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതായി പോലീസ് വ്യക്തമാക്കുന്നത്.
യുവാവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അങ്ങനെ മര്‍ദ്ദനം സഹിക്കാനാകാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സ്വന്തം മകനെ കത്തിച്ചു കൊന്നത്. മാതാപിതാക്കൾ മകനെ കെട്ടിയിട്ടശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ഇതേതുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോലീസ് ഇതിനോടകം തന്നെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha