മദ്യപാനികളുടെ ശല്യം വർധിക്കുന്നു; റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ
റെയില്‍വേയിലെ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ. ശല്യക്കാരെ തുരത്താനായിട്ടാണ് കുരുമുളക് സ്പ്രേ നൽകുന്നത്. ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകള്‍ക്കായിട്ടാണ് ഇതു നല്‍കുന്നത്. സേലം ഡിവിഷനില്‍ സ്പ്രേ പ്രയോഗം ആരംഭിച്ചു. വനിതാ ജീവനക്കാര്‍ക്കു നേരെ മദ്യപാനികളുടെ ശല്യം വർധിച്ച് സാഹചര്യത്തിലാണിത്. സ്റ്റേഷന് ചെലവിനുള്ള ഫണ്ടില്‍ നിന്നുമാണ് ഇതിനായിട്ടുള്ള തുക ശേഖരിക്കേണ്ടുന്നത്. മറ്റ് ഡിവിഷനുകളിലും നടപ്പിലാക്കാനുള്ള പദ്ധതിയിലാണ്.
കേരളത്തിലെ രണ്ട് ഡിവിഷനുകളിൽ വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയമിക്കാനുള്ള നടപടി ഈമാസം പൂര്‍ത്തിയാകും. ഡിസംബര്‍ ആദ്യം നിയമനം നടക്കും. ഗേറ്റുകളിലും മറ്റും ജോലിചെയ്യുന്ന വനിതകളെ പ്ലാറ്റ്ഫോം ജോലികളിലേക്ക് മാറ്റാനും തീരുമാനം.
https://www.facebook.com/Malayalivartha