വിദ്യാര്‍ഥികള്‍ ശിശുക്ഷേമ ഉദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ചു
വിദ്യാര്‍ഥികള്‍ ശിശുക്ഷേമ ഉദ്യോഗസ്ഥയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ റായ്ബേലിയില ഗാന്ധിസേവ നികേതനിലെ ശിശുക്ഷേമ ഉദ്യോഗസ്ഥയായ മമത ദുബൈയെയാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി ആക്രമിച്ചത്.
കസേരയില്‍ ഇരിക്കുന്ന മമതയുടെ ബാഗ് ഒരു വിദ്യാര്‍ഥി എടുത്തെറിഞ്ഞു. ബാഗ് എടുത്ത് വീണ്ടും കസേരയുടെ അരികിലേക്ക് വന്ന മമതയെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. കസേര ഉപയോഗിച്ചും ഇവരെ ആക്രമിച്ചു.
വിദ്യാര്‍ഥികള്‍ തന്നെ ശുചിമുറിയില്‍ പൂട്ടിയിട്ടുവെന്നും മമത പറയുന്നു. ഇതിനെ സംബന്ധിച്ച് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്.
എന്നാല്‍ വിദ്യാര്‍ഥികളോട് മമത വളരെ മോശമായി പെരുമാറിയെന്നും അവരെ അനാഥരെന്ന് വിളിച്ച് പരിഹസിച്ചതിനാലാണ് അവര്‍ പ്രകോപിതരായതെന്നും ഗാന്ധി സേവ നികേതന്റെ മാനേജര്‍ വ്യക്തമാക്കി. മാനേജര്‍ക്ക് എതിരെയും മമത നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha