ഒറ്റ-ഇരട്ട അക്ക നമ്പര്‍ പരിഷ്കാരം തല്‍ക്കാലത്തേക്ക് നീട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്
ഒറ്റ-ഇരട്ട അക്ക നമ്പര്‍ പരിഷ്കാരം തല്‍ക്കാലത്തേക്ക് നീട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണത്തിന്റെ തോത് വിലയിരുത്തിയതിന് ശേഷമാവും അന്തിമതീരുമാനം. മലിനീകരണം തടയുന്നതിനായി ഡല്‍ഹിയില്‍ നവംബര്‍ നാലിനാണ് ഒറ്റ-ഇരട്ട അക്ക നമ്പര്‍ പരിഷ്കാരം തുടങ്ങിയത്. പരിഷ്കാരം താല്‍ക്കാലികമായി നിര്‍ത്തുകയാണ്. നഗരത്തിലെ മലിനീകരണ തോത് പരിശോധിച്ച് വരികയാണ്.
ഡല്‍ഹിയില്‍ വീശുന്ന കാറ്റില്‍ പുരോഗതിയുണ്ടായാല്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ പരിഷ്കാരമുണ്ടാവില്ല. ഇക്കാര്യം പരിശോധിച്ച ശേഷം തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha