മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കും; ശരത് പവാർ
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു എന്ന സൂചന നൽകി എൻ സി പി അദ്ധ്യക്ഷൻ ശരത് പവാർ. പുതിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്നും പവാര്‍ കൂട്ടിച്ചേർത്തു. തര്ക്കമൊഴിഞ്ഞെന്ന സൂചന ആണ് ശരദ് പവാര്‍ നൽകുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍.സി.പി നാളെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണും.
എന്നാൽ സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ശിവസേനയും കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണു തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണു ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതിതയ്യാറായിരിക്കുന്നത്.
https://www.facebook.com/Malayalivartha