പരിശീലന പറക്കലിനിടെ നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം ഗോവയില്‍ തകര്‍ന്നു വീണു... പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം ഗോവയില്‍ തകര്‍ന്നു. ശനിയാഴ്ച പറന്നുയര്‍ന്ന് അല്പസമയത്തിനകം വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ട്രെയിനീ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇരുവരും രക്ഷപ്പെട്ടതായും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
"
https://www.facebook.com/Malayalivartha