ദാഹൂദ് ഇബ്രാഹിം, ഹാഫിസ് സയിദ് തുടങ്ങിയ കൊടും തീവ്രവാദികളെ ഇന്ത്യയ്ക്ക് കൈ മാറുക; ആവശ്യവുമായി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
ഇന്ത്യ പാകിസ്ഥാനിൽ നിന്നും ഒരേയൊരു കാര്യം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അത് അവർ ചെയണമെന്ന് ഇന്ത്യ മാത്രമല്ല ലോക രാജ്യങ്ങൾ മുഴുവൻ ആവശ്യപ്പെടുന്നതും ആ കാര്യം തന്നെ. വേറൊന്നുമല്ല തീവ്രവാദം അവസാനിപ്പിക്കുക. ഈ ആവശ്യം അംഗീകരിക്കപ്പെടാതെ നിലനിൽക്കവെ തന്നെ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാകുകയാണ്. ഇന്ത്യയുമായി സൗഹൃദബന്ധം പുനസ്ഥാപിക്കാൻ പാക്കിസ്താന് ചെയ്യേണ്ടത് ഇത്ര മാത്രം.
ദാഹൂദ് ഇബ്രാഹിം, ഹാഫിസ് സയിദ് തുടങ്ങിയ കൊടും തീവ്രവാദികളെ ഇന്ത്യയ്ക്ക് കൈ മാറുക. ഈ കാര്യം ഒരിക്കൽ കൂടി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആവശ്യം നിറവേറ്റി എടുക്കുക എന്ന ദൃഡ നിശ്ച്ചയത്തിലാണ് ഇന്ത്യ. അത് കൊണ്ട് തന്നെ ആ ആവശ്യം പാകിസ്ഥാൻ നിറവേറ്റുന്നത് വരെ അതായത് തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ ഈ കാര്യം ഉന്നയിച്ച് കൊണ്ടിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദാഹൂദ് ഇബ്രാഹിം, ഹാഫിസ് സയിദ് എന്നിവരെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈ മാറിയാൽ ഇന്ത്യയുമായി സൗഹൃദബന്ധം പുനസ്ഥാപിക്കാം എന്ന നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യ.
https://www.facebook.com/Malayalivartha