പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മോദിസര്‍ക്കാര്‍
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന പൗരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ മോദി സര്‍ക്കാര്‍. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ ഭരണകാലത്തും ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
മതപരമായ കാരണങ്ങളാല്‍ ബില്ല് വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബില്‍ അസാധുവായി. ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു- ക്രിസ്ത്യന്‍- സിഖ്- ജൈന- ബുദ്ധ- പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
2016-ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക-സാംസ്കാരിക സംഘടനകളും രംഗത്തെത്തി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം.
https://www.facebook.com/Malayalivartha