ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് പടിയിറങ്ങും... വിരമിച്ചാലും തന്റെ ഒരു ഭാഗം സുപ്രീംകോടതിയില്‍ തുടരുമെന്ന് ബാര്‍ അസോസിയേഷന് നല്കിയ സന്ദേശത്തില്‍ ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കി
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് പടിയിറങ്ങും. വിരമിച്ചാലും തന്റെ ഒരു ഭാഗം സുപ്രീംകോടതിയില്‍ തുടരുമെന്ന് ബാര്‍ അസോസിയേഷന് നല്കിയ സന്ദേശത്തില്‍ ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കിയിരുന്നു. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ ഉയര്‍ത്തി ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി
. ആ പ്രതിഷേധത്തിന് ശേഷം സുപ്രീംകോടതിയില്‍ റോസ്റ്റര്‍ സംവിധാനം പുനഃസ്ഥാപിച്ചു. ഞാന്‍ എന്താണോ അതാണ് ഞാന്‍, 2018 ഒക്ടോബര്‍ 3ന് ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുമ്പോള്‍ ജസ്റ്റിസ് ഗൊഗോയി പറഞ്ഞ വാക്കുകളാണ് ഇത്.പക്ഷെ, വിരമിക്കല്‍ ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും, ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ക്കും മുന്നില്‍ പ്രസംഗം ഒഴിവാക്കി. സുപ്രീംകോടതിയുടെ ഭാഗമായി എന്നും ഉണ്ടാകും എന്ന് ബാര്‍ അസോസിയേഷന് എഴുതി നല്കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു. ഗുവാഹത്തിയിലുള്ള കുടുംബ വീട്ടില്‍ സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ തിരുമാനം. ഇസഡ് പ്ളസ് സുരക്ഷ നല്‍കണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha