നിര്‍മലാ സീതാരാമന് പ്രഖ്യാപനം നടത്തി കഴിഞ്ഞു, എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും !
പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
എയര്‍ ഇന്ത്യ വില്‍ക്കുന്നതിനായി അന്താരാഷ്ട്ര റോഡ് ഷോകളില്‍ നിക്ഷേപകര്‍ വലിയ താല്പര്യം പ്രകടിപ്പിച്ചുവെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. നേരത്തെ നിക്ഷേപകര്‍ ഇത്തരത്തിലല്ല പ്രതികരിച്ചിരുന്നതെന്നും നഷ്ടത്തിലായ എയര്‍ ഇന്ത്യ നേരത്തെ വില്‍ക്കാതിരുന്നത് നിക്ഷേപകരുടെ താല്പര്യകുറവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്പനയില് നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha