Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഉള്ളിക്കറി ഇനി സ്വപ്നങ്ങളില്‍... ഇന്ത്യയ്ക്ക് പുറമേ വിദേശ രാജ്യങ്ങളിലും ഉള്ളിവിലയ്ക്ക് തീപിടിക്കുന്നു; ബംഗ്ലാദേശില്‍ ഉള്ളി വില സര്‍വകാല റെക്കോര്‍ഡില്‍: പ്രധാനമന്ത്രി ഷേഖ് ഹസീനയടക്കം ഉപയോഗം നിര്‍ത്തിയതായി റിപ്പോര്‍ട്ട്; ഉള്ളി ക്ഷാമം മുതലാക്കി കച്ചവടക്കാരും

18 NOVEMBER 2019 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

സാധാരണ ഉള്ളി കണ്ടാല്‍ കരയുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇപ്പോള്‍ ഉള്ളി കാണാന്‍ കിട്ടാത്തതിനാല്‍ മലയാളികള്‍ കരയുകയാണ്. അത്രയ്ക്കാണ് ഉള്ളിവില കുതിച്ചുയരുന്നത്. 80 മുതല്‍ 100 രൂപവരെ തരം കിട്ടുന്ന പോലെ കച്ചവടക്കാര്‍ ഉള്ളി വില ഈടാക്കും. ഈ വിലവര്‍ധന സാധാരണക്കാരേയും ബാധിക്കുകയാണ്. സാധാരണക്കാരുടെ ഭക്ഷണത്തില്‍ നിന്നും ഉള്ളി അകലുന്ന കാഴ്ചയാണ് കാണുന്നത്. ഉള്ളിയുടെ വിലയുണ്ടെങ്കില്‍ രണ്ട് കിലോ അരി വാങ്ങാന്‍ പറ്റുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ഉള്ളി വേണ്ടന്നാണ് പാവപ്പെട്ടവരുടെ തീരുമാനം.

ഉത്തരേന്ത്യയിലും ഉള്ളി വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 80 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ഉള്ളി വില ഉയരുന്നതിനെതിരെ ജനരോക്ഷം ശക്തമാവുകയാണ് . കഴിഞ്ഞ 7 ദിവസത്തിനിടെ ഉത്തരേന്ത്യയില്‍ 45 ശതമാനമാണ് ഉള്ളി വില വര്‍ധിച്ചത്. ഉള്ളി ഉല്പാദന സംസ്ഥാനങ്ങളിലെ കനത്ത മഴയാണ് വില കുതിച്ചുയരാന്‍ കാരണം. വില വര്‍ദ്ധിച്ചതോടെ കച്ചവടം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. കയറ്റുമതിക്കും പൂഴ്ത്തിവെപ്പും നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ മുന്‍ നടപടികള്‍ ഫലം കണ്ടിട്ടില്ല.

വില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെട്ട് തുടങ്ങി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി. അഫ്ഗാനിസ്ഥാന്‍,ഇറാന്‍, ഈജിപ്റ്റ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് മറ്റ് രാജ്യക്കാരേയും ബാധിച്ചിട്ടുണ്ട്.

ഇവിടെ ഉള്ളിയ്ക്കായി സമരം നടക്കുമ്പോള്‍ അങ്ങ് വിദേശ രാജ്യത്ത് ഒരു കൂട്ടര്‍ ഉള്ളി ഉപേക്ഷിക്കുകയാണ്. ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.

കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അക്ഷാര്‍ത്ഥത്തില്‍ ബംഗ്ലാദേശുകാരുടെ കണ്ണ് നനച്ചിരിക്കുകയാണ്. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക അതായത് 220 രൂപയിലേക്കെത്തി.

ഇപ്പോള്‍ വിമാനം വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഷേഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസന്‍ ജാഹിദ് തുഷര്‍ പറഞ്ഞു. വിഭവങ്ങളില്‍ ഉള്ളിയുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മ്യാന്മര്‍, തുര്‍ക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിലാണ് വിമാനം വഴി ബംഗ്ലാദേശിലേക്ക് ഇപ്പോള്‍ ഉള്ളി എത്തുന്നത്.

ചില മാര്‍ക്കറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും ഉള്ളി ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കവും പതിവായിരിക്കുന്നു. ഇതിനിടെ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു രാഷ്ട്രീയ വിഷയമായും ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.

അപ്രതീക്ഷിത മഴയാണ് ഉള്ളിയുടെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഉള്ളി വളരുന്ന പ്രധാന മേഖലകളില്‍ മഴ പെയ്യുന്നുണ്ടെന്നും നാസിക്, അഹമ്മദ്നഗര്‍, പൂനെ എന്നിവിടങ്ങളില്‍ മഴ മൂലം ഉള്ളിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായെന്നുമാണ് വിവരം. ഉള്ളി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയിലെയും മറ്റും കനത്ത മഴയാണ് വില വീണ്ടും ഉയരാന്‍ കാരണം. കിലോഗ്രാമിന് 100 രൂപയായി ഉള്ളി വില ഉയര്‍ന്നാല്‍ മൊത്ത വിപണിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഉള്ളി വിലയില്‍ നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തും. മഴ കാരണം പുതിയ വിളവിന് നഷ്ടം സംഭവിച്ചതിനാല്‍ പഴയ സ്റ്റോക്കുകളുടെ വില കുത്തനെ ഉയരുമെന്നും ഉള്ളി കര്‍ഷകര്‍ പറയുന്നു. എന്തായാലും മലയാളികളും ഉള്ളിപേടിയിലാണെന്ന കാര്യത്തില്‍ സംശയമില്ല.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends