ഹിന്ദുക്കൾ പിറന്നാളിന് കേക്ക് മുറിക്കരുത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ

സനാതന ധർമം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണം. സനാതന ധർമവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരിൽ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ.
സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. ക്ഷേത്രങ്ങളിൽ പോയി ശിവനെയും കാളിയെയും പ്രാർഥിക്കുകയാണു ചെയ്യേണ്ടത്. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങൾക്കു മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികൾക്കു പകരം മൺചിരാതുകൾ കത്തിക്കുക. മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സനാതന ധർമത്തിനു പകരം ക്രിസ്ത്യൻ ജീവിത രീതിയാണു പഠിക്കുന്നത്. മറ്റു മതങ്ങളിൽ ജനങ്ങൾ ഞായറാഴ്ച പള്ളികളിൽ പോകും. വെള്ളിയാഴ്ച പ്രാർഥിക്കും. നമ്മുടെ മതത്തിൽ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്കൂളിൽ കുട്ടികള്‍ക്ക് അഡ്മിഷൻ എടുക്കുന്നു. തിരിച്ചുവന്ന് നെറ്റിയിൽ തിലകക്കുറി വേണ്ടെന്ന് അവർ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.
ക്ഷീര കര്‍ഷക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. ബീജ സങ്കലനത്തിലൂടെ പശുക്കള്‍ക്ക് ജന്മം നല്‍കുന്ന പദ്ധതിക്കാണ് വരും ദിവസങ്ങളില്‍ ഉദ്ദേശിക്കുന്നത്. 20 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളെ ഉപയോഗിച്ച് പാല്‍ തരാത്ത പശുക്കളുമായി കൃത്രിമ ബീജ സങ്കലനം നടത്തുമെന്നും അതിലൂടെ വലിയൊരു വിപ്ലവത്തിന് തുടക്കമാകുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
<p>മായാവതിയെ വെെദ്യുതി വയറിനോട് ഉപമിച്ച് നേരത്തെ ഗിരിരാജ് സിങ് വിവാദ പരാമർശം നടത്തിയിരുന്നു. മായാവതിയെ തൊടുന്നവർ മരിക്കുമെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. മായാവതിയെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ എല്ലാവരേയും വഞ്ചിച്ചിട്ടുണ്ട്. അവര്‍ സമാജ്‌വാദി പാര്‍ട്ടിയെ ഉപയോഗിച്ച് ലോക്‌സഭയില്‍ തങ്ങളുടെ ബലം 10ആക്കി വര്‍ധിപ്പിച്ചു. ശേഷം എസ്.പിയെ ഒഴിവാക്കി.
പച്ചക്കൊടികൾ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തണമെന്ന് പറഞ്ഞിട്ടുള്ള നേതാവ് കൂടിയാണ് ഗിരിരാജ് സിങ്. മുസ്‌ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണു പച്ചക്കൊടികൾ ഉപയോഗിക്കുന്നത്. അതു വിദ്വേഷമാണു പ്രചരിപ്പിക്കുന്നതെന്നു ഗിരിരാജ് സിങ് പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടന്ന പ്രകടനം കണ്ടില്ലേ. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണു രാഹുൽ മത്സരിക്കാൻ പോകുന്നതെന്നാണു തോന്നിയത്. പാക്കിസ്ഥാന്റെ പതാകയുമായി സാമ്യമുള്ളതാണ് ഈ കൊടികൾ. അത് സ്നേഹമല്ല, വിദ്വേഷമാണു പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നിരോധിക്കണം’– ഗിരിരാജ് സിങ് വിവാദ പ്രസ്താവനയും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















