കാശ്മീര്‍ വിഷയം ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം....
പാര്‍ലമെന്റിന്റെ ആദ്യ ദിവസം തന്നെ കാഷ്മീര്‍ വിഷയം ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കാഷ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഏകാധിപത്യ രീതിയാണ് പിന്തുടരുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേസമയം, ശിവസേന എംപിമാര്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തി. ഫാത്തിമ ലത്തീഫിന്റെ മരണം കേരളത്തില്‍നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ ഉന്നയിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി അംഗം എന്‍.കെ. പ്രേമചന്ദ്രന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
"
https://www.facebook.com/Malayalivartha