Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മകള്‍ പ്രണയ സല്ലാപം നടത്തുന്നത് കണ്ട പിതാവ് യുവതിയെ വൈദ്യൂതാഘാതമേല്‍പ്പിച്ചതിനു ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി; പോലീസിന് കീഴടങ്ങി

18 NOVEMBER 2019 01:29 PM IST
മലയാളി വാര്‍ത്ത

ആഗ്രയ്ക്കടുത്ത് ഫിറോസാബാദ് ജില്ലയിലെ സേലംപൂര്‍ ഖുട്ടിയാന ഗ്രാമത്തില്‍ മകളെ പിതാവ് കഴുത്തു മുറിച്ചുകൊന്നു. അയല്‍ക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെയും അര്‍ദ്ധരാത്രിയില്‍ പ്രണയസല്ലാപം നടത്തിയതിന്റെയും പേരില്‍ ശക്തമായി വൈദ്യുതാഘാതം ഏല്‍പ്പിച്ച ശേഷമായിരുന്നു 22-കാരിയായ യുവതിയുടെ കഴുത്തു മുറിച്ചത്. മകള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പിതാവ് പോലീസില്‍ കീഴടങ്ങുകയും ചെയ്തു.

മാതാപിതാക്കളുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവളും ഒരേയൊരു പെണ്‍കുട്ടിയുമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് കൂടിയായ യുവതി. ശനിയാഴ്ചയും ഞായറാഴ്ചയും അര്‍ദ്ധരാത്രിയില്‍ മകള്‍ യുവാവുമായി സംസാരിക്കുന്നത് കണ്ടെന്നും അയാളുമായുള്ള ബന്ധം തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും പ്രതി ഹരിവംശകുമാര്‍ പോലീസിനോട് പറഞ്ഞു. ഞായാറാഴ്ച പുലര്‍ച്ചെ 1.15-ന് ആയിരുന്നു സംഭവം.

ഒരു ആഘോഷവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവും മൂന്ന് സഹോദരന്മാരും ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് പോയിരുന്നതിനാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. നാലാമത്തെ സഹോദരന്റെ വീട് ഈ വീടിന്റെ തൊട്ട് എതിര്‍വശത്താണ്. സംഭവം നടക്കുമ്പോള്‍ പിതാവും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. എല്ലാ ദിവസവും വീടിന് പുറത്തുവെച്ച് പെണ്‍കുട്ടി കാമുകനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു

മകള്‍ കാമുകനുമായി സംസാരിക്കുന്നത് പിതാവ് കണ്ടിരിക്കാം. സമാഗമത്തിന് ശേഷം മകള്‍ തന്റെ മുറിയിലേക്ക് വന്നതും പിതാവ് പെണ്‍കുട്ടിയെ പിടിച്ച് ആദ്യം വൈദ്യൂതാഘാതം ഏല്‍പ്പിച്ചു. അതിന് ശേഷം കഴുത്തു മുറിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് കിട്ടിയിട്ടുള്ള വിവരം. കൃത്യം നടത്തിയ ശേഷം ഹരിവംശ് കുമാര്‍ തന്നെ 100-ലേക്ക് വിളിച്ച് കൊലപാതകത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് റൂറല്‍ എസ്പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഹരിവംശിനെ ജയിലിലേക്ക് അയച്ചിട്ടുണ്ട്. ഇരയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനും അയച്ചിട്ടുണ്ട്. അയല്‍ക്കാരനായ യുവാവുമായുള്ള മകളുടെ ബന്ധം ഹരിവംശ് അംഗീകരിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ ഇതൊരു ദുരഭിമാന കൊലയാണെന്നും പോലീസ് പറയുന്നു. അതേസമയും യുവതിയും കാമുകനും ഒരു ജാതിയില്‍ നിന്നുള്ളവരാണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. 18 മാസത്തിനിടയില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 23-ാമത്തെ ദുരഭിമാന കൊലയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (11 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (19 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (24 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (33 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends