വായുവും വിലകൊടുത്ത് വാങ്ങണം... ഡല്‍ഹിയില്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുന്നു

അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന ഡല്‍ഹിയില്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുകയാണ്. 15 മിനിറ്റ് സമയം ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ്. നമ്മുടെ രാജ്യത്ത് ജനങ്ങള്‍ക്ക് ശ്വസിക്കാനുളള ശുദ്ധവായുവും പണം നല്‍കി വാങ്ങേണ്ട സാഹചര്യം ഒരു അഞ്ച് വര്‍ഷം മുന്‍പ് നാം ചിന്തിച്ചിരുന്നിട്ടുണ്ടാകില്ല. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന വരികളുടെ അര്‍ത്ഥം യാഥാര്‍ത്ഥ്യമായികൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ലോകത്തിലെ മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 14 നഗരങ്ങള്‍ ഉള്‍പ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മലിന നഗരങ്ങളില്‍ ഒന്നാമതാണ് ഡല്‍ഹി. ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്. ഐക്യു എയര്‍ വിഷ്വല്‍സിന്റെ കണക്കുകള്‍ പ്രകാരവും രാജ്യതലസ്ഥാനം തന്നെയാണ് ലോകത്ത് അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാമത്. പട്ടികയില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്ബതാം സ്ഥാനത്തുമാണ്. കൊല്‍ക്കത്തയില്‍ എയര്‍ ക്വാളിറ്റി ഇന്റക്‌സ് 161 ഉം മുംബൈയില്‍ ഇത് 153 ഉം ആണ്. സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയില്‍ തന്നെ ഏറ്റവും മലിനമായത് ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ എന്നിവിടങ്ങളാണ്. ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് ഭീതിദമായ സാഹചര്യമാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























