Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൊടുക്കുന്നു..ഓഹരി വിറ്റഴിക്കലിനു പുറമെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയിലേക്ക് കൈമാറും..ഒപ്പം മറ്റ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്

21 NOVEMBER 2019 01:00 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റഴിക്കലിനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ... അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ആണ് ഇപ്പോൾ എൻ ഡി എ സർക്കാർ തീരുമാനിച്ചിട്ടുള്ളത് . ഭാരത് പെട്രോളിയം, കാര്‍ഗോ മൂവര്‍ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, ഷിപ്പിങ് കമ്പനി ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളാണ് സ്വകാര്യ മേഖലക്ക് കൊടുക്കുന്നത്

ഓഹരി വിറ്റഴിക്കലിനു പുറമെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയിലേക്ക് കൈമാറുമെന്നാണ് തീരുമാനിച്ചിരിക്കുന്നത് . ഒപ്പം മറ്റ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതിഉദ്പാദന കമ്പനികളായ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തുടങ്ങിയവയാണ് വിറ്റഴിക്കാന്‍ തീരുമാനിച്ച മറ്റ് കമ്പനികള്‍.

തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ 74.23 ശതമാനം ഓഹരികളും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കും. കൂടാതെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയ്ക്ക് നല്‍കും

ഇന്നലെ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്. കൂടാതെ മാനേജ്‌മെന്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെട്ട ചില പൊതുമേഖലാ കമ്പനികളുടെ ഓഹരി 51 ശതമാനത്തിനു താഴെ വിറ്റഴിക്കാനും തത്ത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

അതേസമയം അടുത്ത സാമ്പത്തികവര്‍ഷത്തിനടിയില്‍ ഇത്രയും വിറ്റഴിക്കുക പ്രയാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ 10500 കോടി രൂപ കണ്ടെത്താനായിരുന്നു ബജറ്റ് നിര്‍ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 80000 കോടിയായിരുന്നു.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ന്റെ 53.29 ശതമാനവും ഷിപ്പിങ് കോര്‍പറേഷന്റെ 63.75 ശതമാനവും ഓഹരി വിറ്റഴിക്കും. കണ്ടയ്‌നര്‍ കോര്‍പറേഷന്റെ നിലവില്‍ കൈവശമുള്ള 54.8 ശതമാനത്തിന്റെ 30.8 ശതമാനം വിറ്റഴിക്കും.

പൊതുമേഖല സ്ഥാപനമായ, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, കൊച്ചി റിഫൈനറി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ എംപിമാരായ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ , ഹൈബി ഈഡന്‍ എന്നിവര്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്

ബിപിസിഎല്‍ കമ്പനിയുടെ നിലവിലുള്ള ആസ്തി മൂല്യം 1.15 കോടി രൂപയാണ്. ഇതിൽ 53.29%വരുന്ന 1.0500 കോടി രൂപയുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്, ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചിന്‍ റിഫൈനറിയില്‍ ഐആര്‍ഇപി പദ്ധതിയുടെ ഭാഗമായി 16500 കോടി രൂപയുടെയും, പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് നിര്‍മാണത്തിന് 16800കോടി രൂപയുടെയും അനുബന്ധ പ്രൊജക്റ്റ്കളുടെ നിര്‍മാണത്തിനായ് 17000 കോടി രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്ന് എംപിമാര്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

ഈ ഘട്ടത്തില്‍ കമ്പനിയുടെ സ്വകാര്യവൽക്കരണത്തിനുള്ള നീക്കം സര്‍ക്കാര്‍ ഖജനാവിന് കനത്ത നഷ്ടം ഉണ്ടാക്കും. നിര്‍മാണ തൊഴിലാളികളെയും കരാറുകാരെയും സ്വകാര്യവൽക്കരണം പ്രതികൂലമായി ബാധിക്കും. അതിനാല്‍, ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തിനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും എംപിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

റയില്‍വേ മേഖലയിലെ പ്രാധാന്യം കണക്കിലെടുത്താണ് കണ്ടയ്‌നര്‍ കോര്‍പറേഷന്റെ 24 ശതമാനം ഓഹരി നിലനിര്‍ത്തുന്നത്. അതേസമയം മാനേജ്‌മെന്റ് നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുകയും ചെയ്യും. സ്‌പെക്ട്രം ലേലത്തുകയില്‍ കുടിശിക വരുത്തിയ കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന വോഡഫോണിനും ഐഡിയയ്ക്കും ഇത് ഗുണം ചെയ്യും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (10 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (31 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (36 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (40 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (49 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends