പീഡന കേസില്‍ ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈകോടതി നിത്യാനന്ദക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
കേസില്‍ 30കാരനായ ഹരിനി ചെല്ലപ്പനും 24കാരന് റിദ്ദി രവികിരണുമാണ് അറസ്റ്റിലായത്. ഇരുവരേയും അഹമ്മദാബാദിലെ ഹിരാപൂരിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്ന പരാതിയുമായി രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha