ഒരു കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര്‍ പിടിയില്‍; കള്ളനോട്ടുകള്‍ സ്വന്തമായി അച്ചടിച്ചാണ് ഇവര്‍ വിതരണം നടത്തിയിരുന്നത്

ഗുജറാത്തില്‍ ഒരു കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേരെ ക്രൈംബ്രാഞ്ച് പിടികൂടി. പ്രതീക് ദിലിപ് ബായ് ചൊവാരിയ, പ്രവീണ്‍ ചോപ്ര, കടു ചോപ്ര, മോഹന്‍ മാധവ്, രാധാ രമണ്‍ സ്വാമി എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക് ദിലിപ്ബായ് ചൊവാരിയയെയാണ് ആദ്യം പിടികൂടിയത്.
ഇയാളില്‍ നിന്ന് 4 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഒരു കോടി രൂപയുടെ കള്ളനോട്ടുകള്‍ സ്വന്തമായി അച്ചടിച്ചാണ് ഇവര്‍ വിതരണം നടത്തിയിരുന്നതെന്ന് ഡിസിപി രാഹുല്‍ പട്ടേല്‍ അറിയിച്ചു. ഖേദ ഗ്രാമത്തിലുള്ള ഒരു വീട്ടിലാണ് ഇവര്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























