തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തിവന്ന 52 ദിവസം നീണ്ടു നിന്ന സമരം അവസാനിപ്പിച്ചു

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തിവന്ന 52 ദിവസം നീണ്ടു നിന്ന സമരം അവസാനിപ്പിച്ചു. 50,000-ഓളം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുത്തത്. ഒക്ടോബര്‍ അഞ്ചിനാണ് പതിനായിരക്കണക്കിന് തെലങ്കാന ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സമരമാരംഭിച്ചത്. ടി.എസ്.ആര്‍.ടി.സി സര്‍ക്കാരില്‍ ലയിപ്പിക്കണമെന്നതുള്‍പ്പടെ 26 ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ സമരത്തെ മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ നവംബര്‍ അഞ്ചിന് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. തൊഴിലാളി യൂണിയന്‍ ജോയിന്റ് കമ്മറ്റിയാണ് സമരം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്.
"
https://www.facebook.com/Malayalivartha
























