അമ്ബലത്തിലെ പുരോഹിതന്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു

പതിനാലുകാരിയെ അമ്ബലത്തിലെ പുരോഹിതന്‍ ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ അമ്ബലത്തിലെ പൂജാരിയായ ഡി രവി അലിയാസ് സത്യനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് ഒളിവിലായിരുന്ന പൂജാരിയെ പൊലീസ് പിടികൂടിയത്. അദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെയാണ് പുരോഹിതന്‍ ബലാത്സംഗം ചെയ്തത്. പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ഇയാള്‍ വേഷം മാറിയായിരുന്നു സഞ്ചാരം. മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു വീട്ടുകാരെ വിളിച്ചിരുന്നത്. ഇയാളെ അന്നവാരം എന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയെതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ പീഡിപ്പിച്ചത്. നവംബര്‍ 27 നാണ് കടപ്പ ജില്ലയിലെ റെഡ്ഡിവരിപ്പള്ളിയിലാണ് സംഭവം.
https://www.facebook.com/Malayalivartha
























