അമിത് ഷായുടെ നീക്കം വിജയത്തിലേക്ക് ; പൗരത്വ ഭേഗഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; മുസ്ലിം രാജ്യങ്ങളിൽ അടിച്ചമർത്തപ്പെടുന്നവർക്കായി പുതിയ ബില്ല് ; ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ; മതേതരത്വത്തിന് എതിരാണെന്ന വിമര്‍ശനം ശരിയല്ലെന്നു രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടു കൂടി മോഡി ഗവണ്മെന്റ് സുപ്രധാനമായ മറ്റൊരു തീരുമാനം കൂടി നടപ്പിലാക്കുകയാണ്... ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തുമ്പോൾ പ്രതിപക്ഷം അത് ഏതു വിധത്തിലാകും സ്വീകരിക്കുക എന്നതാണ് ഇനി അറിയാനുള്ളത്.
ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.
ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പി എം.പിമാരോട് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്‌ലീം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാല്‍ തന്നെ ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
എന്നാല്‍ പരിഗണനയിലുള്ള മൂന്ന് അയല്‍രാജ്യങ്ങളും അടിസ്ഥാനപരമായി ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നും അതിനാല്‍ അമുസ്ലിംകളാണ് അവിടെ മതപരമായ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നതെന്നുമായിരുന്നു രാജ്‌നാഥ് സിങ് പറഞ്ഞത്.
ബില്‍ മതേതരത്വത്തിന് എതിരാണെന്ന വിമര്‍ശനം ശരിയല്ല. മുസ്‌ലിം രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് പൗരത്വം കൊടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നായിരുന്നു രാജ്‌നാഥ് സിങ് പറഞ്ഞത്.
കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ അസാധുവാകുകയായിരുന്നു. ബി.ജെ.പി എം.പിമാരുടെ പ്രതിവാര യോഗത്തില്‍ സംസാരിച്ച രാജ്നാഥ് സിങ് അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ വരാമെന്നും ഡിസംബര്‍ 10ന് മുമ്പ് ഇത് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
അസമിൽ നടപ്പിലാക്കിയ പൗരത്വ പട്ടിക റദ്ധാക്കി വീണ്ടും നടത്താനാണ് ബിജെ പി യുടെ നീക്കം . 1972 കട്ട്- ഓഫ് -ഡേറ്റ് ആക്കിയാൽ വേണ്ടത്ര കുടിയേറ്റക്കാരെ പിടിക്കാൻ പറ്റില്ല.അത് കൊണ്ട് അത് റദ്ധാക്കി 1951 ആയിരിക്കും അസമിലുൾപ്പെടെ രാജ്യം മുഴുവൻ. പച്ച മലയാളത്തിൽ പറഞ്ഞാൽ ഈ ഇന്ത്യ മഹാ രാജ്യത്തെ ജങ്ങൾ മുഴുവൻ , തങ്ങളുടെ അപ്പനപ്പൂപ്പന്മാർ ഇവിടെ ജീവിച്ചിരുന്നു എന്ന് തെളിയിക്കണം. .അവർ ജീവിച്ചിരുന്നു എന്ന് മാത്രമല്ല അവരുടെ പരമ്പരയിൽ ആണ് നിങ്ങൾ എന്നതും രേഖാമൂലം തെളിയിക്കണം.
ഇതൊക്കെ വെറുതെ പറഞ്ഞാൽ പോരാ.രേഖകളായി തന്നെ വേണം. ഡി എൻ എ ടെസ്റ്റ് ഈ കാര്യത്തിൽ ഇതുവരെ അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. അതുകൊണ്ടുതന്നെ
ഡി എൻ എ ടെസ്റ്റ് ചിലപ്പോൾ തെളിവായി സ്വീകരിച്ചേക്കാം..ഇല്ലെങ്കിൽ പണി പാളിയത് തന്നെ.
എന്നാൽ ഒരു രേഖയുമില്ലെങ്കിലും ഹിന്ദു ,ക്രിസ്ത്യൻ ,പാർസി ,സിഖ് , ബുദ്ധ, ജൈന വിഭാഗങ്ങൾ പേടിക്കണ്ട.അത് അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്.അവർക്കു വേണ്ടി പ്രത്യേക പൗരത്വ ബിൽ അവതരിപ്പിക്കും.ഇവർക്കു അഭയാർത്ഥി എന്ന നിലയിൽ പൗരത്വത്തിനു അപേക്ഷിക്കാം..ആറു കൊല്ലത്തേക്ക് ഒരു അഭയാർത്ഥി കാർഡ് ആദ്യം ലഭിക്കും.പിന്നീട്‍ അവരുടെ പെരുമാറ്റം,രാജ്യസ്നേഹം ഒക്കെ കണക്കിലെടുത്തു ശരിയായ പൗരത്വം നൽകും.
പൗരത്വ ബില്ല് എന്ന് പറഞ്ഞാല്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലാണ്. മുസ്ലിംകള്‍, ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴര്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്.
കേരളത്തിലും എൻ ആർ സി നടപ്പിൽ വരുത്തും എന്നാണ് കേട്ടറിവ്.അതുകൊണ്ട് ഇപ്പോഴേ ഒന്ന് പ്രിപെയ്‌ഡ് ആയിരിക്കുന്നത് നല്ലതാണു.അവസാനം നെട്ടോട്ടമോടേണ്ടല്ലോ..നോട്ടു നിരോധനം പോലെ.കാരണം , അമിത്ഷായാണ് ഈ ആശയവുമായി വന്നത്..അതുകൊണ്ടുനടപ്പിൽ വരുത്തും എന്നത് ഉറപ്പാണ്.
https://www.facebook.com/Malayalivartha
























