Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

നിർമലയും രമണനും ഒന്നിച്ചു ചേരുമ്പോൾ...; ഉള്ളിവില സംബന്ധിച്ച ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ട്രോള്‍മഴ

05 DECEMBER 2019 04:43 PM IST
മലയാളി വാര്‍ത്ത

ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. നിർമലക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്. വിലക്കയറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ആരും അതത്ര കാര്യമായെടുത്തിട്ടില്ല. എന്നാല്‍, താന്‍ സവോളയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും അങ്ങനെയൊരു കുടുംബത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നുമുള്ള ലോക്സഭയില്‍ വച്ച്‌ നിര്‍മല നടത്തിയ പരാമര്‍ശമാണ് വിമര്‍ശകര്‍ ഏറ്റെടുത്തിട്ടുള്ളത്. ലോക്‌സഭയില്‍ എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നിര്‍മല സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്.

കേന്ദ്ര ധനമന്ത്രിക്കെതിരായ പരിഹാസം നിറഞ്ഞ ട്രോളുകള്‍ ഉള്‍പ്പെട്ട '#SayItLikeNirmalaTai' എന്ന ഹാഷ്‌ഒടാഗ് ഇനിനോടകം ട്രെന്‍ഡിങ്ങായിക്കഴിഞ്ഞു. പഞ്ചാബി ഹൗസ് സിനിമയിലെ രമണ്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്തുള്ള പരിഹാസവും അതിൽ പെടുന്നു. ഞാന്‍ ചപ്പാത്തി കഴിക്കാറില്ല, അതിനാല്‍ ഗോതമ്ബ് വില എന്ന ബാധിക്കില്ലെന്നാണ് ഡയലോഗ്. എനിക്ക് സാമ്ബത്തിക ശാസ്ത്രം അറിയാത്തതിനാല്‍ സമ്ബദ് വ്യവസ്ഥയെക്കുറിച്ച്‌ ആകുലതയില്ല എന്നാണ് മറ്റൊരു ട്വീറ്റ്. നിര്‍മല സീതാരാമന്‍ എക്കോണമി ക്ലാസില്‍ സഞ്ചരിക്കാത്തതിനാല്‍ അവര്‍ സമ്ബദ്‌വ്യവസ്ഥയെപ്പറ്റി ആശങ്കപ്പെടാറില്ല, സല്‍മാന്‍ ഖാന് മോശം റോഡ് ഒരു പ്രശ്‌നമേയല്ല ... കാരണം അദ്ദേഹം ഫുട്പാത്തിലൂടെയാണ് വണ്ടിയോടിക്കുന്നത് എന്നിങ്ങനെ പോകുന്നു കേന്ദ്ര ധനമന്ത്രിക്കെതിരായ പരിഹാസങ്ങള്‍.

അതിനിടെ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ജാതിയില്‍ അഭിമാനം കൊള്ളുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശവും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കടുത്ത സസ്യാഹാരികളായ ബ്രാഹ്മണ വിഭാഗക്കാര്‍ ഉള്ളിയും വെളുത്തുള്ളിയും പരമ്ബരാഗതമായി ഉപയോഗിക്കാറില്ലെന്നാണ് വിമര്‍ശം. ഈ സാഹചര്യത്തില്‍ തീര്‍ത്തും നിരുത്തരവാദ പരമായ പരാമര്‍ശമാണ് ധനമന്ത്രി നടത്തിയിട്ടുള്ളതെന്ന വിമര്‍ശമാണ് ഉയരുന്നത്. എന്നാല്‍ തന്റെ പരാമര്‍ശം അനവസരത്തില്‍ ഉപയോഗിച്ചുവെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം. ട്രോളുകള്‍ കുമിഞ്ഞുകൂടിയതോടെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ധനമന്ത്രി ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താങ്കള്‍ ഉള്ളി കഴിക്കാറില്ലേ എന്ന ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയതെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ സീതാരാമനും കുടുംബവും ഉള്ളി കഴിക്കാറുണ്ടോ ഇല്ലയോ എന്നതിന് ഉള്ളിവില കുതിച്ചുയരുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് സാമൂഹ മാധ്യമങ്ങളില്‍ വിമര്‍ശം ഉയര്‍ന്നു. ഉള്ളി വിലക്കയറ്റത്തെ നിര്‍മല സീതാരാമന്‍ എത്ര നിസാരമായാണ് കാണുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. രജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഉള്ളിവി വര്‍ധനയുടെ ദുരിത അനുഭവിക്കുമ്ബോള്‍ താന്‍ അത് കഴിക്കാത്തതിനാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപടാണ്അവരുടേതെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

അവരെന്താ അവോക്കാഡോയാണോ കഴിക്കുന്നത്?' എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ശേഷമാണ് ചിദംബരത്തിന്റെ പരാമര്‍ശം. കമ്ബോളത്തില്‍ കിലോയ്ക്ക് 350 മുതല്‍ 400 രൂപ വരെ വിലയുള്ള പഴമാണ് അവോക്കാഡോ. ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുമ്ബോള്‍ ധനമന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് സൂചിപ്പിക്കുകയായിരുന്നു ചിദംബരം.

നിര്‍മലയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസം രംഗത്ത് വന്നിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ ഫ്രഞ്ച് ജനതയോട് 'കേക്ക് കഴിച്ചുകൂടെ' എന്ന് ചോദിച്ച രാഞ്ജി മേരി ആന്റുവാനറ്റിനോടാണ് നിര്‍മല സീതാരാമനെ കോണ്‍ഗ്രസ് ഉപമിച്ചത്. സംസാരത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തികൊണ്ട് 'നിങ്ങള്‍ ഈജിപ്ഷ്യന്‍ ഉള്ളിയാണോ കഴിക്കുന്നത്?' എന്ന് ചോദിച്ചപ്പോഴാണ് താന്‍ ഉള്ളിയും വെളുതുള്ളിയും കഴിക്കാറില്ലെന്നും തന്റെ വീട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ലെന്നും നിര്‍മല സീതാരാമന്‍ പറയുന്നത്. നിലവില്‍ കിലോയ്ക് 180 രൂപയാണ് ഉള്ളിയുടെ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (4 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (5 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (6 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (6 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (6 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (6 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (7 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (8 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (8 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (8 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (8 hours ago)

Malayali Vartha Recommends