Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടമാനഭംഗത്തില്‍ അതിക്രൂരമായ കൊലപാതകത്തിന് ഇരയായ ആ 23കാരി ഇന്നും രാജ്യത്തിന് ഉണങ്ങാത്ത മുറിവ്, ഇനി ഇങ്ങനെ മറ്റൊരു സംഭവം ഉണ്ടാകരുത്... ഇപ്പോള്‍ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും; കുറ്റവാളികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചത് ഹൃദയം പൊട്ടി നിർഭയയുടെ 'അമ്മ!!

06 DECEMBER 2019 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് പിന്തുണയുമായി ഇരയുടെ കുടുംബം. ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടി'- പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. പോലീസിനെ കുടുംബം അഭിനന്ദിച്ചു. ഇന്ന് പുലര്‍ച്ചെ സംഭവം നടന്ന സ്ഥലത്തു വെച്ചു തന്നെയായിരുന്നു പ്രതികളും വെടിയേറ്റ് മരിച്ചത്. കുറ്റവാളികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും അവര്‍ പ്രതികരിച്ചു. പ്രതികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. പൊലീസിനും മാധ്യമങ്ങള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മയും സന്തോഷം അറിയിച്ചു.

2012ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തില്‍ അതിക്രൂരമായ കൊലപാതകത്തിന് ഇരയായ ആ 23കാരി ഇന്നും രാജ്യത്തിന് ഉണങ്ങാത്ത മുറിവാണ്. നിര്‍ഭയ എന്നപേര് നേടിയ ആ പെണ്‍കുട്ടിയുടെ അമ്മ ഹൈദരാബാദിലെ പീഡന കൊലപാതകത്തെ പൈശാചികമെന്നാണ് വിശേഷിപ്പിച്ചത്. 'ഏഴ് വര്‍ഷമായി നീതിക്ക് വേണ്ടി പോരാടുന്ന ഞങ്ങളുടെ അവസ്ഥയാകരുത്. അവള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം. ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കുന്നതിന്റെ പ്രതിഫലനം ഭരണകൂടത്തിന്റെ നിലപാടുകളില്‍ ഉണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന ഒരു കുറ്റവാളിയുടെ ദയാഹര്‍ജി തള്ളാന്‍ നിര്‍ദ്ദേശിച്ച ഡല്‍ഹി സര്‍ക്കാരിന്റെ നിലപാടില്‍ സന്തോഷമുണ്ടെന്നും അമ്മ
കൂട്ടിച്ചേര്‍ത്തിരുന്നു.2012 ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയാണ് പ്രസിഡന്റ് രാം നാഥ് കേവിന്ദ് മുന്‍പാകെ എത്തിയത്. ഹര്‍ജി തള്ളണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച ഫയല്‍ ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് അയച്ചു. ദയാഹര്‍ജി തള്ളണമെന്ന നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. ഇനിയെങ്കിലും പ്രതികളെ തൂക്കിക്കൊല്ലുമെന്നാണ് പ്രതീക്ഷ നിര്‍ഭയയുടെ അമ്മ പറഞ്ഞിരുന്നു. കേസിലെ അഞ്ചില്‍ പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ്മ.

അതേസമയം ദിശ കേസിൽ സോഷ്യല്‍ മീഡിയയയും പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയെന്ന വികാരമാണ് പങ്കുവയ്ക്കുന്നത്. ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവം പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടായിരുന്നു. പ്രതികളെ ആള്‍ക്കൂട്ടത്തിന് വിട്ടുനല്‍കണമെന്നാണ് നടിയും സമാജ് വാദി പാര്‍ട്ടി അംഗവുമായ ജയാബച്ചന്‍ എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായി. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നും അവര്‍ പറഞ്ഞിരുന്നു. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച നാലു പ്രതികളെ ഇന്ന് പുലര്‍ച്ചെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചു കൊല്ലുമ്ബോള്‍ ഈ ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തുകയാണ്. അതേസമയം പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിക്കുമ്ബോള്‍ ഉയരുന്നത് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന സംശയവും ചര്‍ച്ചയാകുകയാണ്. ആയുധമില്ലാതെ തെളിവെടുപ്പിന് പൊലീസ് കൊണ്ടു വന്നവര്‍ എന്ത് ആക്രമണമാണ് നടത്തുകയെന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ ഇവര്‍ ഓടാന്‍ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ച്‌ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ സ്വയ രക്ഷാര്‍ത്ഥം പൊലീസ് തിരിച്ചു വെടിവച്ചു. നാലുപേരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തേക്ക് പ്രതികളെ എത്തിച്ചപ്പോഴാണ് ഇവര്‍ പൊലീസിനെ ആക്രമിച്ച ശേഷം ഓടാന്‍ ശ്രമിച്ചതെന്നും തുടര്‍ന്ന് പൊലീസ് വെടിവെച്ചതെന്നുമാണ് വിവരം.

മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചിന്തകുണ്ട ചെന്ന കേശവുലു എന്നിവരാണ് പ്രതികള്‍. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം.

പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ വിചാരണ കൂടാതെ പൊലീസ് പ്രതികള്‍ക്ക് വധ ശിക്ഷ നടപ്പാക്കിയെന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു. ഇതൊരു ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് വിമര്‍ശനം. ആരേയും അറിയിക്കാതെയാണ് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഇതുകൊല്ലാനാണെന്ന് അവര്‍ പറയുന്നു. സംഭവ സ്ഥലത്ത് പ്രതികള്‍ വെടിയേറ്റ് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഇന്നലെ രാത്രി നാലു പ്രതികളെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു വന്നിരുന്നു. കൊലപാതകം പുനഃരാവിഷ്‌ക്കരിച്ചുള്ള തെളിവെടുപ്പാണ് നടത്തിയത്. ഇതിനിടയില്‍ നാലു പ്രതികളും പൊലീസിനെ ആക്രമിച്ചതായും സ്വയരക്ഷയ്ക്ക് പൊലീസിന് വെടി വെയ്ക്കേണ്ടി വരികയായിരുന്നു എന്നുമാണ് വിവരം. പ്രധാനപാതയില്‍ നിന്നും മാറി ഒരു മണ്‍പാതയിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാലു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായിട്ടാണ് വിവരം. നാലു പേരെയും കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനായി കൈമാറിയിരുന്നു. ഇതോടെയാണ് തെളിവെടുപ്പിന് പൊലീസ് നടപടി തുടങ്ങിയതും. അത് ആന്റി ക്ലൈമാക്‌സിലേക്ക് എത്തിയതും. വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഡോക്ടറെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പ്രതികള്‍ പഞ്ചറാക്കുകയും സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലോറി തൊഴിലാളികളാണ് പ്രതികളെന്ന് കണ്ടെത്തി.

ഇവരെ പിന്നീട് അവരവരുടെ വീടുകളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവം നടന്ന ഷാദ്നഗറിനടുത്തുള്ള ചതന്‍ പല്ലിയില്‍ പ്രതികളെ ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്‌ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്‌ക്കരിച്ച്‌ കാണിക്കാന്‍ പറഞ്ഞപ്പോള്‍ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാന്‍ ശ്രമിക്കുകയും, അതോടെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച് ഷാഡ്‌നഗര്‍ കോടതി കസ്റ്റഡിയില്‍ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends