മുംബൈയില്‍ നവജാത ശിശുവിനെ കെട്ടിടത്തില്‍ നിന്നെറിഞ്ഞു കൊന്നു
മുംബൈയിലെ കാണ്ടിവാലിയില്‍ ജനിച്ച് മണിക്കൂറുകള്‍ മാത്രമായ പെണ്‍കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ് കൊന്നു. ഇന്നലെ വൈകിട്ടാണ് ഇരുപത്തിയൊന്ന് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെ നവജാത ശിശുവിനെ പുറത്തെറിഞ്ഞത്.
പൊക്കിള്‍ കൊടി ഉണങ്ങാത്ത നിലയിലുണ്ടായിരുന്നതിനാലാണ് ശിശു ജനിച്ച് മണിക്കൂറുകളേ ആയിട്ടുള്ളൂ എന്ന് വിലയിരുത്തുന്നത്. കാണ്ടിവാലിയിലെ ലാല്‍ജി പദയില്‍ ജയ് ഭാരത് കോംപ്ലക്സെന്ന ബഹുനിലക്കെട്ടിടത്തില്‍ നിന്നാണ് പെണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞിരിക്കുന്നത്. എന്നാല്‍ ആരാണ് കുഞ്ഞിനെ എറിഞ്ഞതെന്നോ ഏത് ഫ്ലാറ്റില്‍ നിന്നാണെന്നോ വ്യക്തമായിട്ടില്ല.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്് സെക്യൂരിറ്റി ചുമതലയിലുള്ള ആളാണ്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ശിശുവിന്റെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ട്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു പറഞ്ഞ പൊലീസ് ഫ്ലാറ്റുടമകളെ ചോദ്യം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha