വിഷം കഴിച്ച് ആത്ഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ താലി ചാര്‍ത്തിയ ശേഷം യുവാവ് മുങ്ങി
മഹാരാഷ്ട്രയില്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കാമുകന് പിന്മാറിയതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ യുവതിയെ തക്കസമയത്ത് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവാപായം ഉണ്ടായില്ല. പൂനെയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാമുകിയെ സന്ദര്‍ശിച്ച കാമുകന് അത്യാഹിത വിഭാഗത്തില്‍ വെച്ച് യുവതിയ്ക്ക് താലി ചാര്‍ത്തി. പക്ഷേ വിവാഹത്തിനു പിന്നാലെ യുവാവ് മുങ്ങുകയും ചെയ്തു.
ഇതേതുടര്‍ന്ന് യുവതി കാമുകനെതിരെ പീഡനശ്രമത്തിന് പോലീസില്‍ പരാതി നല്കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂനെ സ്വദേശിയായ സൂരജ് അല്വാഡെയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അന്വേഷണോദ്യോഗസ്ഥനായ പ്രകാശ് റാത്തോര്‍ വ്യക്തമാക്കി.
നിര്‍ബന്ധം ചെലുത്തി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അത് നിരസിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. താന്‍ താഴ്ന്ന ജാതിയില്പ്പെട്ടതായതിനാലാണ് വിവാഹത്തില്‍ നിന്ന് അയാള്‍ പിന്മാറിയതെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ നവംബര്‍ 27-നാണ് യുവതി വിഷം കഴിച്ച് ആത്ഹത്യയ്ക്ക് ശ്രമിച്ചത്.
https://www.facebook.com/Malayalivartha