ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച് താലികെട്ടിയ ശേഷം കാമുകൻ അതിവിദഗ്ധമായി മുങ്ങി...
കാമുകൻ ചതിച്ച മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച് താലികെട്ടിയ ശേഷം കാമുകൻ മുങ്ങി. സൂരജ് നലവേദ എന്ന യുവാവാണ് ഐസിയുവില്‍ വെച്ച് യുവതിയെ വിവാഹം കഴിച്ചത്. പൂനെയിലെ ചാകാനിലാണ് സംഭവം. സൂരജും യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാള്‍ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയെന്ന് യുവതി പൊലീസില്‍ പരാതി നല്കി.
ആത്മഹത്യാശ്രമത്തെതുടര്ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ സൂരജ് അവിടെ വച്ചു തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അറിയിച്ചതോടെ ഐസിയു വിവാഹ വേദിയായി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഇയാള്‍ ആരും അറിയാതെ മുങ്ങുകയായിരുന്നു. യുവാവിനെതിരെ പീഡനക്കേസ് ചുമത്തി പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha