Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

പീഡകരോട് ദയ വേണ്ട; കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്ന പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

06 DECEMBER 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം...നഴ്സറി മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും 11ാം ക്ലാസുകാർക്കും നേരിട്ടെത്തുന്നതിന് പുറമെ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്താനായി സ്‌കൂളുകൾക്ക് നിർദ്ദേശം  

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനത്തിനിടെ കൊൽക്കത്തയിലെ ഒരു സ്റ്റേഡിയം ആരാധകർ തകർത്തു; ലോകത്തിന് മുന്നിൽ ഇന്ത്യയുടെ തല കുനിച്ചു എന്ന് ബി ജെ പി

വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അസമിൽ അറസ്റ്റിൽ

കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്ന പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിര്‍മ്മാണ സഭ പരിശോധിക്കണം. സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജി അനുവദിക്കരുത്". ഇക്കാര്യത്തില്‍ പാർലമെന്റ് നിയമഭേദഗതി കൊണ്ടുവരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ദ​യാ​ഹ​ര്‍​ജി​യി​ല്‍ രാ​ഷ്ട്ര​പ​തി തീ​രു​മാ​ന​മെ​ടു​ക്കും.

അതേസമയം നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ നല്‍കി. ദയാഹര്‍ജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡല്‍ഹി സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹര്‍ജി തള്ളിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാശ അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാന്‍ തയ്യാറായത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി 'ബ്ലാക്ക് വാറണ്ട്' പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം.

2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ദിവസങ്ങളോളം അവള്‍ മരണത്തോട് മല്ലിട്ടു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു.

പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതികളില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത യുവാവ് അടുത്തിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രതികളില്‍ വിനയ് ശർമ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. അതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ പ്രതികളെ ജയില്‍ ജീവനക്കാരില്‍ ഒരാള്‍ തന്നെ തൂക്കിലേറ്റിയേക്കും.
എന്നാൽ നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാറാണെന്നും ആരാച്ചാരായി നിയമിക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഷിംലയിൽ നിന്ന് രവികുമാർ എന്നയാൾ കത്തയച്ചിരുന്നു. ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന പ്രതികൾ നിലവിൽ തിഹാർ ജയിലിലാണ് കഴിയുന്നത്. നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ വേണ്ടിയാണ് താൻ താത്കാലിക ആരാച്ചാരാകാൻ തയ്യാറായതെന്ന് രവികുമാർ പറയുന്നു. തന്നെ തിഹാർ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാൽ നിർഭയ കേസിലെ പ്രതികളെ ഉടൻ തന്നെ തൂക്കിക്കൊല്ലാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (9 minutes ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (14 minutes ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (36 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (50 minutes ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (59 minutes ago)

വായു മലിനീകരണം രൂക്ഷം...  (1 hour ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (1 hour ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (1 hour ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (8 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (10 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends