ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി... ഏഴു ജില്ലകളിലെ 20 നിയമസഭാ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്
ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു ജില്ലകളിലെ 20 നിയമസഭാ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജംഷഡ്പൂര്‍ ഈസ്റ്റ്, ജംഷഡ്പൂര്‍ വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ച് വരെയും മറ്റ് 18 മണ്ഡലങ്ങളില്‍ മൂന്ന് മണിക്കും വോട്ടെടുപ്പ് അവസാനിക്കും. 260 സ്ഥാനാര്‍ഥികളില്‍ 29 പേര് വനിതകളാണ്. മുഖ്യമന്ത്രി രഘുബര്‍ദാസ്, മുന്‍ മന്ത്രി സരയു റോയി, സ്പീക്കര്‍ ദിനേഷ് ഒറാവ്, മന്ത്രി നീര്കണ്ഡ് സിങ് മുണ്ട, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ബി.ജെ.പിയും 14 സീറ്റില്‍ ജെ.എം.എമ്മും ആറിടത്ത് സഖ്യകക്ഷിയായ കോണ്‍ഗ്രസും മല്‍സരിക്കുന്നുണ്ട്. രണ്ടിടത്ത് സി.പി.ഐയും ഒരിടത്ത് സി.പി.എമ്മും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ 23നാണ് ഫല പ്രഖ്യാപനം.
"
https://www.facebook.com/Malayalivartha