ഒരുവര്‍ഷത്തിലേറെയായി ഉപഭോക്താവ് ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് തുറക്കാം... മാര്‍ഗ്ഗനിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്
ഉപഭോക്താവ് ഒരുവര്‍ഷത്തിലേറെയായി ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് തുറക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന മാര്‍ഗനിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ബാങ്കിനെ സംബന്ധിച്ചിടത്തോളം നഷ്ടസാധ്യത കുറഞ്ഞ വിഭാഗത്തിലാണ് ഇടപാടുകാരനെങ്കില് ബാങ്ക് കൂടുതല്‍ സമയം അനുവദിക്കും. ഇടത്തരം വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ ബാങ്ക് നോട്ടീസ് നല്‍കും. ലോക്കര്‍ തുറക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടായിരിക്കും നോട്ടീസ്.
ഇതിനു തൃപ്തികരമായ മറുപടി ലഭിച്ചാല്‍ ലോക്കര്‍ സൗകര്യം തുടരാന്‍ ബാങ്ക് അനുമതി നല്‍കും. മറിച്ചാണെങ്കില്‍ ലോക്കര്‍ സൗകര്യം റദ്ദാക്കുകയും പകരം മറ്റൊരാള്‍ക്ക് ഈ ലോക്കര്‍ നല്‍കുകയും ചെയ്യും. കൃത്യമായി വാടക നല്കിയാലും നടപടിയുണ്ടാകുമെന്നര്ഥം.
"
https://www.facebook.com/Malayalivartha