ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല ഞാന്‍ പരമ ശിവനാണ്; ' സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും: എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല; വിവാദമായി ആൾദൈവം നിത്യാനന്ദയുടെ വീഡിയോ

ബലാത്സംഗക്കേസുൾപ്പെടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ നിയമത്തെ വെല്ലുവിളിച്ച് രംഗത്ത്. ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും നിത്യാനന്ദ പറയുന്ന വീഡിയോ ഇതിനോടകം സോസ് മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. ' സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ്.' - നിത്യാനന്ദ പറഞ്ഞു. നവംബര്‍ 22 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിത്യാനന്ദ പ്രസംഗിക്കുന്നതായാണ്.
ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നു.
എന്നാല്‍ ഇതിനെ തള്ളി ഇക്വഡോര്‍ എംബസി രംഗത്തെത്തി. നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ഥന തങ്ങള്‍ തള്ളിയതായി വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു 15 വയസ്സുകാരി രംഗത്ത് വന്നത്. ‘2013 മേയിലാണു ഗുരുകുലത്തിൽ ചേർന്നത്. ആദ്യമൊക്കെ രസകരമായിരുന്നു. എന്നാൽ 2017 മുതൽ അഴിമതി തുടങ്ങിയെന്ന് പെൺകുട്ടി ആരോപിക്കുന്നു. സ്വാമിജിക്കായി പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യണം. സംഭാവനകൾ കണ്ടെത്തണം. ആയിരങ്ങളായിരുന്നില്ല, ലക്ഷങ്ങളാണു സംഭാവനയായി പിരിക്കേണ്ടത്. 3 ലക്ഷം മുതൽ 8 കോടി വരെ സംഭാവന വേണം. ഏക്കറു കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടിവന്നു. അർധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ചു സ്വാമിജിക്കായി വീഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടു. വന്‍തോതിൽ ആഭരണങ്ങളും മേക്കപ്പും അണിഞ്ഞായിരുന്നു ഇതു നടത്തിയതെന്നും പെൺകുട്ടി ആരോപിച്ചിരുന്നു.
മൂത്ത സഹോദരിക്ക് അവിടെനിന്നും പുറത്തുവരാൻ സാധിച്ചിട്ടില്ല. സഹോദരിയുണ്ടാക്കിയ എല്ലാ വീഡിയോകളും സ്വാമിജിയുടെ നിർദേശത്തിലുള്ളതാണ്. ഞാൻ സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ചു മോശം രീതിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നോടും ആവശ്യപ്പെട്ടെങ്കിലും ഞാൻ ചെയ്തില്ല, പെൺകുട്ടി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്തു. ആത്മീയ കാര്യങ്ങൾക്കായെന്നു പറഞ്ഞു തന്നെ രണ്ടു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായും മോശം ഭാഷയിലാണ് ആശ്രമത്തിൽനിന്നു സംസാരിക്കാറുള്ളതെന്നും പെൺകുട്ടി വ്യക്തമാക്കി.
ആശ്രമത്തിന്റെ നടപടിക്കെതിരെ പെൺകുട്ടിയുടെ പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റൊരു മകളെ തിരികെ ലഭിക്കുന്നതിനായി നീക്കങ്ങൾ തുടങ്ങിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലായിരുന്നു നിത്യാനന്ദ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്.
https://www.facebook.com/Malayalivartha
























