ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭക്ക് മുന്നിലാണ് അഖിലേഷ് അടക്കം നേതാക്കള്‍ ധര്‍ണ നടത്തിയത്. ഇത് അങ്ങേയറ്റം അപലപിക്കപ്പെടേണ്ട സംഭവമാണ്. ഇന്ന് കറുത്ത ദിനമാണ്. ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഈ ദിവസം വരെ യു.പി. മുഖ്യമന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ ഡി.ജി.പിയോ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറായിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന നേതാവ് നരേഷ് ഉത്തം പട്ടേല്‍, രാജേന്ദ്ര ചൗധരി എന്നിവരും അഖിലേഷിനൊപ്പം നിയമസഭക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
"
https://www.facebook.com/Malayalivartha