അജ്ഞാതര്‍, സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന ആര്‍മി ക്യാംപില്‍ നിന്ന് തോക്കുകളും തിരകളും കടത്തി
മധ്യപ്രദേശിലെ പാഞ്ച്മാര്ഹി കന്റോണ്‍മെന്റിനു സമീപമുള്ള സൈനിക ക്യാംപില്‍ സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കള്‍ തോക്കുകളും തിരകളും കടത്തിക്കൊണ്ടുപോയി.
സൈനിക ഉദ്യോഗസ്ഥര്‍ ആര്‍മി എഡ്യൂക്കേഷന്‍ സെന്ററില്‍ ഡ്യുട്ടിയില്‍ ആയിരിക്കവേയാണ് അജ്ഞാതരായ യുവാക്കള്‍ എത്തിയത്. ക്യാംപില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് ആര്‍മി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി സംസാരിച്ചു. വൈകാതെ ഇവര്‍ വന്ന ടാക്സിയില്‍ കയറിപ്പോയി. കുറച്ചുകഴിഞ്ഞാണ് ഐഎന്‍എസ്എഎസ് റൈഫിളുകളും 20 വെടിത്തിരകളും മോഷണം പോയതായി വ്യക്തമായത്.
പിപ്രിയ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിച്ച യുവാക്കള്‍ മോഷണത്തിനു ശേഷം അതേ ടാക്സിയില്‍ തന്നെ സ്റ്റേഷനില്‍ തിരികെയെത്തുകയായിരുന്നു. ട്രാക്ക് സ്യുട്ടും തൊപ്പിയുംആയിരുന്നു യുവാക്കളുടെ വേഷം.
ടാക്സി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. യുവാക്കള്‍ പഞ്ചാബിയാണ് സംസാരിച്ചതെന്നും ആര്‍മി ക്യാംപില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ക്രിക്കറ്റ് ബാറ്റ് സൂക്ഷിക്കുന്നതുപോലെയുള്ള ബാഗുകള്‍ ഇവര്‍ തോളില്‍ തൂക്കിയിരുന്നുവെന്നും ഡ്രൈവര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha