ദയാഹര്‍ജി പിന്‍വലിച്ചു; നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി പിന്‍വലിച്ചു
നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി പിന്‍വലിച്ചു. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിരുന്നു.
എന്നാല്‍ വധശിക്ഷയില്‍ തിരുത്തല്‍ ഹര്‍ജി നല്കാന് വേണ്ടിയാണ് ദയാഹര്‍ജി പിന്‍വലിച്ചതെന്ന് പ്രതിയുടെ അഭിഭാഷകന് വ്യക്തമാക്കി. ഈ സാധ്യത കൂടി ഉപയോഗിച്ച ശേഷമാകും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിക്കുന്നത്. ദയാഹര്‍ജി പിന്‍വലിച്ച് സമര്‍പ്പിച്ച അപേക്ഷയില്‍ പ്രതിയുടെ കൈയൊപ്പ് ഇല്ലെന്നും പേര് മാത്രമേ ഉള്ളൂവെന്നും അഭിഭാഷകന് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന മറ്റ് മൂന്ന് പ്രതികളും ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. ദയാഹര്‍ജിയില്‍ രാഷ്ട്രപതി അടുത്ത ദിവസം തീരുമാനമെടുക്കാന്‍ ഇരിക്കേയാണ് പ്രതി നാടകീയമായി അപേക്ഷ പിന്‍വലിച്ചത്.
തന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി താന്‍ നല്കിയതോ ഒപ്പുവച്ചതോ അല്ലെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വിനയ് ശര്‍മയുടെ അപേക്ഷയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha