യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ല; തുറന്നടിച്ച് മായാവതി
സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി മായാവതി . യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്ന് മായാവതി ആരോപിച്ചു. യുപിയിലെ ഗവര്‍ണര്‍ ഒരു സ്ത്രീയാണെന്നും അവര്‍ക്ക് സ്ത്രീകളുടെ വേദന മനസ്സിലാവുമെന്നാണ് കരുതുന്നതെന്നും മായാവതി പറയുകെയുണ്ടായി. ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബിഎസ്പി അധ്യക്ഷ മായാവതി.
https://www.facebook.com/Malayalivartha