വിന്‍ഡീസിന് വാണിംഗ് നല്കി അമിതാഭ് ബച്ചന്... വിരാടിനെ ശല്യപ്പെടുത്തരുതെന്ന് എത്രയോ തവണ പറഞ്ഞതാണ്
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്. വിഖ്യാത ബോളിവുഡ് ചിത്രമായ 'അമര്‍ അക്ബര്‍ അന്തോണി'യിലെ പ്രശസ്തമായ ഡയലോഗിന് 'ക്രിക്കറ്റ് ഭാഷ്യം' തയ്യാറാക്കിയാണ് ബച്ചന് കോഹ്ലിയുടെ പ്രകടനത്തിലുള്ള ആവേശം പുറത്തുകാണിച്ചത്. വിരാടിനെ ശല്യപ്പെടുത്തരെന്ന് എത്രയോ തവണ ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്. എന്നിട്ടും നിങ്ങള്‍ ചെവിക്കൊണ്ടില്ല. ഇപ്പോള്‍ നോക്കൂ, നിങ്ങള്‍ക്ക് അയാള്‍ കൃത്യമായ മറുപടി തന്നിരിക്കുന്നു. വെസ്റ്റിന്ഡീസുകാരുടെ മുഖം ശ്രദ്ധിച്ചാല്‍ അയാളുണ്ടാക്കിയ പൊല്ലാപ്പ് അറിയാമെന്നും അമിതാഭ് ബച്ചന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha