ഹിംസയില്‍ വിശ്വസിക്കുന്ന ആളാണ് രാജ്യത്തെ നയിക്കുന്നത്.... പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഹിംസയില്‍ വിശ്വസിക്കുന്ന ആളാണ് രാജ്യത്തെ നയിക്കുന്നത്.. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം. പീഡനങ്ങളുടെ തലസ്ഥാനം എന്നാണ് ഇപ്പോള്‍ ഇന്ത്യ അറിയപ്പെടുന്നത്.
ഇന്ത്യയ്ക്ക് പെണ്മക്കളെയും സഹോദരിമാരെയും പരിപാലിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയാണ് പ്രതി. എന്നാല്‍ പ്രധാനമന്ത്രി ഇതേ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന സുസ്ഥാപിത ഘടനക്ക് മാറ്റം വന്നതിനും ജനങ്ങളും സ്ഥാപനങ്ങളും നിയമം കൈയിലെടുക്കുന്നതിനും വ്യക്തമായ കാരണമുണ്ട്.
https://www.facebook.com/Malayalivartha