എട്ടാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം...
എട്ടാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. ഇന്ത്യ-ചൈന സംയുക്ത പരിശീലനമായ ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ് 2019 ശനിയാഴ്ച മേഘാലയയിലെ ഉംറോയിയില്‍ ആരംഭിച്ചു. ടിബറ്റ് മിലിട്ടറി കമാന്‍ഡിലെ മേജര്‍ ജനറല്‍ ലി ഷിഷോങിന്റെയും സീനിയര്‍ കേണല്‍ വാങ് വെയ്ജുന്റെയും നേതൃത്വത്തില്‍ ചൈനീസ് സൈന്യം സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ് 2019 ശനിയാഴ്ച മേഘാലയയിലെ ഉംറോയിയില്‍ ആരംഭിക്കുന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 139 അംഗ സംഘം ഇന്ത്യയില്‍ എത്തി.
https://www.facebook.com/Malayalivartha