Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ നീക്കവുമായി ഡി.എം.കെ; കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി കൈകോര്‍ത്ത് രജനികാന്ത് ; സ്റ്റാലിനു ഭീഷണിയായി മൂന്നാം മുന്നണി; ഭരണകക്ഷിക്കു പുറമേ രജനിയും കമലും; തമിഴകത്തില്‍ സ്റ്റാലിനുമുന്നിൽ കടുത്ത വെല്ലുവിളികള്‍

08 DECEMBER 2019 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

രണ്ടുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കിയിറങ്ങാനൊരുങ്ങി ഡി.എം.കെ. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇതിനായി എത്തുകയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2014-ല്‍ രാജ്യത്ത് ബി.ജെ.പിയെയും ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും അധികാരത്തിലെത്തിച്ചതും പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെയും ബിഹാറില്‍ നിതീഷ് കുമാറിനെയും മുഖ്യമന്ത്രിമാരാക്കിയതും പ്രശാന്താണ്.

മാത്രമല്ല, മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെ നടത്തിയ ജന്‍ ആശീര്‍വാദ് യാത്രയുടെ സൂത്രധാരനും പ്രശാന്താണ്.
പ്രശാന്തിനെ തങ്ങളിലേക്കെത്തിക്കാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍കഠിന ശ്രമത്തിലാണ് . ഈയാഴ്ച ആദ്യം സ്റ്റാലിനും പ്രശാന്തും തമ്മില്‍ കൂടിക്കാഴ്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും തീരുമാനം ഇതിലുണ്ടായോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല
2011, 2016 വര്‍ഷങ്ങളില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയോടു പരാജയപ്പെട്ടതിന്റെ ക്ഷീണം ഡി.എം.കെയ്ക്കു മറികടക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായി മൂന്നു തോല്‍വികള്‍ അവരുടെ രാഷ്ട്രീയഭാവിയെത്തന്നെ ബാധിക്കാനിടയുണ്ട്.

2016-ലും ഈവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ തന്ത്രജ്ഞനായിരുന്ന സുനില്‍ ഈ സ്ഥാനം രാജിവെച്ചുകഴിഞ്ഞു. പ്രശാന്തിനൊപ്പം സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് ആരംഭിച്ചത് സുനിലാണ്. സുനിലിന്റെ പിന്മാറ്റം പ്രശാന്തിന്റെ വരവിനാണോ എന്ന കാര്യം മാത്രമാണ് ഇനിയറിയാനുള്ളത്.
ജയലളിതയുടെ അഭാവത്തില്‍ എ.ഐ.എ.ഡി.എം.കെ ദുര്‍ബലമാണെങ്കിലും 2021-ല്‍ സ്റ്റാലിനെ കാത്തു മറ്റു ചിലതിരിപ്പുണ്ട്. രാഷ്ട്രീയ പ്രവേശം നടത്താനിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി അദ്ദേഹം കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നതോടെ ത്രികോണപ്പോരിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നീങ്ങാനും സാധ്യതയുണ്ട്.
ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പാര്‍ട്ടി വിജയം കണ്ടതിനു പ്രധാന കാരണം സംസ്ഥാനത്തുടനീളം അലയടിച്ച മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രസര്‍ക്കാരിന്റെ ബി ടീമായി എ.ഐ.എ.ഡി.എം.കെയെ അവതരിപ്പിച്ചാണ് ഡി.എം.കെ അന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഇതെത്തുമ്പോള്‍ മോദിവിരുദ്ധനായ കമല്‍ ഹാസനും അദ്ദേഹത്തിനൊപ്പം ചേരാന്‍ സാധ്യതയുള്ള രജനീകാന്തിനും കാര്യങ്ങള്‍ അനുകൂലമായേക്കാം. ഇതൊരു മൂന്നാം മുന്നണിയെന്ന നിലയില്‍ ഇപ്പോഴേ സ്റ്റാലിനു മുന്നില്‍ ഭീഷണിയായി മാറിക്കഴിഞ്ഞു.

അതേസമയം ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എ.ഐ.എ.ഡി.എം.കെ മത്സരിക്കാനിറങ്ങിയാല്‍ ഇതിനൊക്കെ ഒരു പരിധി വരെ പ്രസക്തിയില്ലാതാവും. പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ അസ്വസ്ഥരുമാണ്. അതിനാല്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എ.ഐ.എ.ഡി.എം.കെ എത്തിയാല്‍ അത്ഭുതപ്പെടാനില്ല.

ഇത്രയധികം വെല്ലുവിളികള്‍ അതിജീവിക്കാനാണ് പ്രശാന്ത് കിഷോറിനെപ്പോലൊരു തലച്ചോറിനെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏല്‍പ്പിക്കാന്‍ സ്റ്റാലിന്‍ ശ്രമിക്കുന്നത്.

 

 

 

 

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends