Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്താ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കില്ലെന്ന് കുടുംബം... കു​ടും​ബ​ത്തി​ലെ അം​ഗ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി; ഉ​ന്നാ​വോ​യി​ല്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി തീ​കൊ​ളു​ത്തി കൊ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം

08 DECEMBER 2019 11:13 AM IST
മലയാളി വാര്‍ത്ത

ഉ​ന്നാ​വോ​യി​ല്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി തീ​കൊ​ളു​ത്തി കൊ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം. മു​ഖ്യ​മ​ന്ത്രി എ​ത്താ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കി​ല്ലെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. ഡ​ല്‍​ഹി​യി​ലെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ശ​നി​യാ​ഴ്ച മൃ​ത​ദേ​ഹം ഉ​ന്നാ​വോ​യി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തി ത​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലെ അം​ഗ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്താ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കി​ല്ലെ​ന്നും കു​ടും​ബം അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​റ്റ​ക്കാ​ര്‍​ക്ക് ക​ര്‍​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ച സംഭവം ഞെട്ടലോടെയായിരുന്നു നമ്മൾ കേട്ടത്. 23 വയസ്സുള്ള യുവതി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ വെന്റിലേറ്ററിലാക്കിയിരുന്നു. പ്രത്യേക തീവ്രപരിചരണവിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജീവിതത്തിലേക്ക് അവളെ കൂട്ടികൊണ്ടു വരാൻ സാധിച്ചില്ല. കൂട്ടബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ച പുറത്തിറങ്ങിയ പ്രതികള്‍ ഇരയായ പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.10 ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും അടിയന്തര ചികിത്സ നല്‍കിയെങ്കിലും 11.40 ന് മരിച്ചെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം പെണ്‍കുട്ടിയെ തീകൊളുത്തിയിട്ടും പ്രതികളുടെ പ്രതികാരം അടങ്ങിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരെയും പ്രതികള്‍ വധഭീഷണി മുഴക്കിയിരുന്നു.

കേസുമായി മുന്നോട്ട് പോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. ശുക്ലഗഞ്ചില്‍ വാടകയ്ക്കു താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവനു നേര്‍ക്കാണ് ഭീഷണിമുഴക്കിയത്. കട നടത്തി ഉപജീവനം കണ്ടെത്തുന്ന ഇയാളുടെ കട കത്തിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് ഭീഷണി. പ്രതികളിലൊരാളായ ശിവം എന്നയാളുടെ ബന്ധുവാണ് ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കുമെന്ന് ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ അറിയിച്ചു. പെണ്‍കുട്ടിയെ തീ കൊളുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു. പെണ്‍കുട്ടിയുടെ അമ്മ പഞ്ചായത്ത് അധ്യക്ഷയാണ്. ആശങ്കകള്‍ പങ്കിട്ടു പെണ്‍കുട്ടിയുടെ സഹോദരി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളായ അഞ്ചു പേരുടെയും പേരുകള്‍ യുവതി വെളിപ്പെടുത്തിയെന്നാണു വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളടങ്ങുന്ന അഞ്ചുപേരാണ് തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.

കാമുകന്‍ വിവാഹവാഗ്ദാനം ചെയ്ത്‌ െലെംഗികമായി ചൂഷണം ചെയ്‌തെന്നും പിന്നീട് മറ്റൊരു സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്‌തെന്നും യുവതി കഴിഞ്ഞ ഡിസംബറില്‍ പരാതിപ്പെട്ടിരുന്നു. റായ്ബറേലി കോടതിയുടെ ഇടപെടലിനേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതി ഒരാഴ്ചമുമ്പാണു ജാമ്യത്തിലിറങ്ങിയത്. ഇയാളും ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ യുവതിയെ ജീവനോടെ തീകൊളുത്തിയത്. കേസ് നടപടികള്‍ക്കായി റായ്ബറേലി കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണു യുവതി ആക്രമിക്കപ്പെട്ടത്. സിന്ധുപുരിലെ ഗൗര റെയില്‍വേ ക്രോസിങ്ങിനടുത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു, വിവാഹം കഴിക്കാമെന്നു പറഞ്ഞു. വിസമ്മതിച്ചതോടെ വയലിലേക്കു വലിച്ചിഴച്ചു. കരിമ്പിന്‍തണ്ടുകൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കുത്തിപ്പരുക്കേല്‍പ്പിച്ചശേഷമാണു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നു യുവതി മൊഴി നല്‍കി. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്‌നൗവിലെ ആശുപത്രിയിലും തുടര്‍ന്ന് ഡല്‍ഹിയിലും എത്തിക്കുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം ഹരിശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം ത്രിവേദി, ശിവം, ഉമേഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. സംഭവം അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (14 minutes ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (22 minutes ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (30 minutes ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (40 minutes ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (47 minutes ago)

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (1 hour ago)

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര  (1 hour ago)

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ത  (1 hour ago)

ചരിത്രപരമായ പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്  (2 hours ago)

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം  (2 hours ago)

കോര്‍പ്പറേഷന്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാനെന്ന് ശ്രീലേഖ  (2 hours ago)

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല  (2 hours ago)

Malayali Vartha Recommends