ഡല്‍ഹി ഫാക്ടറി തീപിടിത്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഡല്‍ഹി ഫാക്ടറി തീപിടിത്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാഗ് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര് മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രാര്‍ഥന ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ്. സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
നരേല അനന്ദ് മാണ്ഡിയിലെ റാണി ഝാന്‍സി റോഡിലുള്ള റബര്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5.20 ന് ആണ് ഫയര്‍ഫോഴ്സിന് വിവരം ലഭിക്കുന്നത്.അഗ്നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരുപതോളം പേര് ഇപ്പോഴും ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
"
https://www.facebook.com/Malayalivartha