ഉള്ളി വില കുതിച്ചതോടെ രാജ്യത്ത് മോഷണവും പെരുകുന്നു.... ബൈക്കിലെത്തിയ രണ്ടുപേര്‍ 50 കിലോ ഉള്ളി തട്ടിയെടുത്തു കടന്നു കളഞ്ഞു
രാജ്യത്ത് ഉള്ളിവില വില കുതിച്ചുയര്‍ന്നതോടെ മോഷണവും പെരുകുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ മാര്‍ക്കറ്റില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ 50 കിലോ ഉള്ളി ചാക്കുമായി കടന്നു. ഹോട്ടലിലേക്ക് ഉള്ളി വിതരണം ചെയ്യാന്‍ ഉന്തുവണ്ടിയില്‍ പോകവെയാണ് സംഘം തട്ടിയെടുത്തത്.
ഉള്ളി നഷ്ടപ്പെട്ട വ്യാപാരി ഫിറോസ് അഹ്മദ് റഈന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അന്വേഷണം നടത്തിയതിന് ശേഷമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ വി.പി സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha