Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച്‌ മുറിയെടുത്താൽ കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി!! പോലീസിന് ഇതില്‍ കേസെടുക്കാന്‍ അധികാരമില്ല; കോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ...

10 DECEMBER 2019 09:10 AM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച്‌ മുറിയെടുത്തുതാമസിക്കുന്നത് കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പോലീസ് ഇതില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നും ജസ്റ്റീസ് എം.എസ് രമേശ് വിധിച്ചു. ഈ വര്‍ഷം ജൂണില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. കോയമ്ബത്തൂരില്‍ ദിവസവാടകയ്ക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ അവിവാഹിതര്‍ ഒന്നിച്ചുതാമസിക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ആരോപിച്ച്‌ പരിസരവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താമസക്കാരെ അറസ്റ്റ് ചെയ്യുകയും കെട്ടിടം അടച്ച്‌ മുദ്രവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. പോലീസ് നടപടിയെ വിമര്‍ശിച്ച കോടതി നടപടി നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. അതിനൊപ്പം മുദ്രവച്ച കെട്ടിടം തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു. സ്വാഭാവികനീതിയുടെ തത്ത്വങ്ങള്‍ പാടെ ലംഘിച്ചായിരുന്നു പോലീസ് നടപടിയെന്ന് കോടതി നിരീക്ഷിച്ചു.

പുതിയ നിയമം ചോദ്യം ചെയ്യുന്നത് സദാചാരം ചമഞ്ഞു നടക്കുന്ന സമൂഹത്തിലെ കീടങ്ങളെ കൂടിയാണ്. ലൈംഗികത, വിവാഹം, സദാചാരം തുടങ്ങിയവ തീർത്തും സ്വകാര്യമായ സംഗതികളാണ്, അതിൽ എന്താണ് പൊതു സമൂഹത്തിനു ഇടപെടാനുള്ളത് എന്ന ചോദ്യം സാർവത്രികമാണെങ്കിലും പൊതുവെ ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാര പൊലീസിങ് ഏറ്റവുമധികം ഉപയോഗിക്കുന്നതും സ്ത്രീയെയും അവളുടെ ശരീരത്തെയും തന്നെയാണ്. എന്നാൽ ലൈംഗികതയിൽ സ്ത്രീ കുറച്ചുകൂടി സ്വാതന്ത്ര്യയാക്കപ്പെടുമ്പോൾ അവൾക്കു നേരെയുള്ള ചോദ്യം ചെയ്യപ്പെടലുകളുടെയും മൂർച്ച ഇനി കുറഞ്ഞേ പറ്റൂ. ആർക്കും ചോദ്യം ചെയ്യാനുള്ളതല്ല അവളുടെ ലൈംഗികത എന്നതിന് അടിവര.

വിവാഹേതര ബന്ധം വിവാഹമോചനത്തിന് പങ്കാളിയ്ക്ക് കാണിക്കാവുന്ന ഏറ്റവും നല്ലൊരു കാരണം തന്നെയാണ്. അതായത് അത് സിവിൽ കേസിന്റെ പരിധികളിൽ നിന്നും മാറ്റപ്പെട്ടിട്ടില്ല, പക്ഷെ സ്ത്രീ എന്നതിന്റെ അർഥം കുറച്ചുകൂടി വെളിവാക്കപ്പെട്ടതു പോലെ കോടതി വിധിയെ കാണാം. സ്ത്രീയ്ക്കും പുരുഷനും പരസ്പര സമ്മതത്തോടെ ചെയ്യാവുന്ന ലൈംഗികതയിൽ ഒരു മൂന്നാമനും അതവളുടെ ഭർത്താവ് ആയാൽ പോലും ക്രിമിനൽ നടപടികൾ ഇനിയെടുക്കാനാവില്ല. അവിടെ വിശ്വാസ വഞ്ചന ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ആരോപിച്ച് വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകുക എന്നത് മാത്രമാണ് ഇനിയുള്ള വഴി. സ്വാഭാവികമായി കാലം മാറുമ്പോൾ വിശ്വാസപരമായ നിരവധി ലംഘനങ്ങൾ നടക്കുന്നതുകൊണ്ടു തന്നെ ഈ നിയമം മുതലാക്കപ്പെടാനുമുള്ള അവസരങ്ങൾ ധാരാളമുണ്ട്. ഏതു നിയമങ്ങൾക്കുമുള്ളതുപോലെ രണ്ടു വശങ്ങളും ഈ ഭേദഗതിയ്ക്കും അവകാശപ്പെടാം. എന്നാൽ മറ്റു പല നിയമങ്ങളെക്കാൾ കൂടുതൽ നിയമം കുടുംബത്തെയും ബന്ധങ്ങളെയും സമൂഹത്തെയും ബാധിക്കുന്നതായതുകൊണ്ടു തന്നെ ഈ നിയമം കൂടുതൽ പ്രതികൂലമായും ഇന്ത്യൻ കുടുംബ കാലാവസ്ഥയെ ബാധിച്ചേക്കാം. വർധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ എണ്ണം കൂടിയേക്കാം, വിശ്വാസ പ്രതിസന്ധികൾ ബന്ധങ്ങൾക്കിടയിൽ രൂപപ്പെട്ടു വന്നേക്കാം. അങ്ങനെ നിരവധി തട്ടുകേടുകൾ ഈ നിയമത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ പറയാമെങ്കിലും സ്ത്രീകൾക്ക് ലൈംഗികതയിൽ ലഭിക്കുന്ന സ്വാതന്ത്ര്യം അവൾ അർഹിക്കുന്ന ഏറ്റവും പരമമായ ഒന്നായിരുന്നു എന്നത് പ്രതീക്ഷ തന്നെയാണ്. വിവാഹം എന്നത് ഒരു അടിമത്ത സമ്പ്രദായമല്ലെന്നും താൻ സ്വാതന്ത്രയായ മറ്റൊരു വ്യക്തിയാണെന്നുമുള്ള സ്ത്രീ ബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന ഒരു ചിന്താധാരയിൽ നിൽക്കുന്ന സമൂഹത്തിലേക്കാണ് ഈ സ്വാതന്ത്ര്യ നിയമവും വരുന്നത് എന്നത് അവളുടെ ചിന്തകൾക്ക് പുതിയ ദിശ നൽകുന്നുണ്ട്. തനിക്ക് നേരെ ഉയരുന്ന അടിമത്തത്തെ അവൾക്ക് നിയമ പരമായി തന്നെ ചോദ്യം ചെയ്യപ്പെടാൻ പാകത്തിൽ പുതിയ വിധി മാറ്റിയെടുത്തിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (44 minutes ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (1 hour ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (1 hour ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (3 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (8 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (8 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (8 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (9 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (9 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (9 hours ago)

മാഞ്ചസ്റ്ററിന് ജയം  (9 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (9 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (9 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (10 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (10 hours ago)

Malayali Vartha Recommends