Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മൃഗങ്ങളെ കെണിയിൽ വീഴ്ത്തി ക്രൂരത; കണ്ട് രസിച്ചത് നിരവധിപ്പേർ ; ഒടുവിൽ പോലീസ് കെണിയിൽ പ്രതി എന്തും ചെയ്യാം എന്ന് വിചാരിക്കല്ലേ!

10 DECEMBER 2019 04:04 PM IST
മലയാളി വാര്‍ത്ത

കാട്ടുമൃഗങ്ങളെ വേട്ടയാടി പിടിക്കൽ... ലക്ഷ്യം യൂട്യൂബ് ചാനലിലേക്കു ആളുകളെ ആകര്‍ഷിക്കുക...ഒടുവിൽ പിടിയിൽ........യൂട്യൂബ് ചാനലിലേക്കു ആളുകളെ ആകര്‍ഷിക്കുന്നതിനായി കാട്ടുമൃഗങ്ങളെ വേട്ടയാടി പിടിച്ചിരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്‌തു റിമാന്‍ഡ് ചെയ്തു. ചെന്നൈ അരിയല്ലൂര്‍ സ്വദേശികളായ നാലുപേരെയായിരുന്നു വനം വകുപ്പ് പിടികൂടിയത്. ഇവർ കൈകാര്യം ചെയ്യുന്ന വില്ലേജ് ഹണ്ടര്‍ എന്ന യുട്യൂബ് പേജില്‍ കാട്ടുമൃഗങ്ങളെ വേട്ടയാടിക്കൊന്നു പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. പണമുണ്ടാക്കാനായിട്ടാണ് നാല്‍വര്‍ സംഘം വേട്ടക്കിറങ്ങിയിരിക്കുന്നത്. നല്ല കാട്ടുമൃഗങ്ങളെ നാടന്‍ വിദ്യകള്‍ ഉപയോഗിച്ചു പിടികൂടി കൊല്ലും. എന്നിട്ടു അവയെ ഇറച്ചിയാക്കി കഴിക്കുന്നത് വരെയുള്ള കാര്യങ്ങൾ വില്ലേജ് ഹണ്ടറിലുണ്ട്. ഇവർ ഇടുന്ന ഒരോ വീഡിയോക്കും പതിനായിരക്കണക്കിനു കാഴ്ച്ചക്കാരുമുണ്ട്. കാട്ടുപന്നി മുതല്‍ വംശനാശം നേരിടുന്ന കാട്ടുകോഴിയും വെരുകും ഉടുമ്പുമൊക്കെ ഇവരുടെ ക്രൂരതയ്ക്കിരയായി. ഗ്രാമീണ തമിഴ് സംസാരിക്കുന്ന ചാനല്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തുടങ്ങിയത്.

എന്നാൽ ചാനൽ തുടങ്ങിയ അന്നു മുതല്‍ വനം വകുപ്പ് പിറകെ കൂടിയെങ്കിലും വേട്ടസ്ഥലവും വൃക്തികളെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല . കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്താനായത്. മനകതി റിസര്‍വ് വനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലായി ഈ സംഘം പ്രവർത്തിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു . ഇതിന് പിന്നാലെ ഇവരെ പിടിക്കൂടുകയായിരുന്നു. അരിയല്ലൂര്‍ നാച്ചിയാര്‍പേട്ട സ്വദേശികളായ അണ്ണാദുരൈ,കാര്‍കത്തിക്, അലക്സ് പാണ്ഡ്യന്‍ , സുബ്രമണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കാട്ടുമൃഗങ്ങളെ പിടികൂടുന്നതിനുള്ള മാര്‍ഗങ്ങളെന്ന പേരിലായിരുന്നു ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചുലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു ഇവരുടെ ചാനലിന്. ചില വീഡിയോകള്‍ക്കു പത്തുലക്ഷത്തിലധികം കാഴ്ച്ചകാരുമുണ്ടായിരുന്നു. മാസം ഒന്നരലക്ഷം രൂപ വരെ സമ്പാദിച്ചിരുന്നതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ പ്രതികളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ പിടിയിലായതിനു പിന്നാലെ ചാനൽ വനം വകുപ്പ് പൂട്ടിച്ചെങ്കിലും മറ്റു ചില യുട്യൂബ് ചാനലുകളില്‍ ഇപ്പോഴും ഇവരുടെ ക്രൂരമായ വേട്ട ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

യു ട്യൂബിനെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗിക്കാം നന്മയ്ക്കായും തിന്മയ്ക്കായും. നമ്മൾ ചെയ്യുന്ന ഓരോ വീഡിയോകളും നിരവധി ആളുകൾ കാണുന്നുണ്ട്. മാത്രമല്ല ചിത്രങ്ങൾ ഹൃദയത്തെ സ്വാധീനിക്കും എന്നതിനാൽ തന്നെ നാം ചെയ്യുന്ന ഓരോ വീഡിയോ കണ്ടും അത് പോലെ ചെയ്യുന്ന നിരവധി വ്യക്തികൾ ഉണ്ട്. സബ്സ്ക്രൈബേഴ്സിനെ കൂട്ടാനായി നിയമ വിരുദ്ധമായി എന്തും ചെയ്തു കൂട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.  യൂ ട്യൂബിലൂടെയാണ് തോക്കുണ്ടാക്കാന്‍ പഠിച്ചതെന്നാണ് പൊലിസിനു നല്‍കിയ മൊഴി. ഇത്തരത്തിലോക്കെ യു ട്യൂബ് ഓരോ വ്യക്തികളെയും സ്വാധിനിക്കുന്നു എന്നുള്ളതിനാൽ യു ട്യൂബ് നല്ല സന്ദേശങ്ങൾ അയ്ക്കുവാൻ പ്രയോജനപ്പെടുത്തുക. മൃഗവേട്ട നിയമപ്രകാരം തെറ്റാണ് എന്നും കൂടി ഓർത്ത് കൊള്ളുക .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (1 hour ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (2 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (2 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (2 hours ago)

സ്വർണ വിലയിൽ  (2 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (2 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (2 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (3 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (3 hours ago)

മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ  (3 hours ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കും  (3 hours ago)

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (3 hours ago)

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (3 hours ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (4 hours ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends