തനിച്ച് രാത്രിയില്‍ സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി ഉത്തര്‍പ്രദേശ് പോലീസ്
രാത്രിയില്‍ തനിച്ച് സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി ഉത്തര്‍പ്രദേശ് പോലീസ്. സ്ത്രീകള്‍ക്കെതിരായ അക്രമം സംസ്ഥാനത്ത് പെരുകുന്നതായ വിമര്‍ശനങ്ങള്‍ക്കിടെയാണ് സ്ത്രീകള്‍ക്ക് രാത്രി സുരക്ഷയൊരുക്കാന്‍ യുപി പോലീസിന്റെ തീരുമാനം. രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറു വരെ ഒറ്റയ്ക്കു സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കാണ് പോലീസ് സുരക്ഷ നല്‍കുന്നത്. പോലീസ് റെസ്പോണ്‍സ് വെഹിക്കിള്‍ (പിആര്‍വി) സംവിധാനത്തിലേക്ക് ടോള്‍ ഫ്രീ നമ്പറായ 112 ല്‍ വിളിച്ചാല്‍ പോലീസ് സുരക്ഷയൊരുക്കി ഇവര്‍ക്ക് എത്തേണ്ടുന്ന സ്ഥലത്തേക്ക് അകമ്പടിപോകും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഒ.പി സിംഗ് ഉത്തരവിറക്കി.
രാത്രിയില്‍ സ്ത്രീകള്‍ക്ക് മികച്ച സുരക്ഷ ഒരുക്കുന്നതിനാണ് ഈ സേവനം ആരംഭിച്ചതെന്ന് ഡിജിപി പറഞ്ഞു. രാത്രിയില്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകള്‍ അവര്‍ക്ക് എത്തേണ്ടുന്ന സ്ഥലത്ത് എത്തുന്നതിന് ഈ സേവനം ഉപയോഗിക്കാമെന്നും ഡിജിപി അറിയിച്ചു.
https://www.facebook.com/Malayalivartha